കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ച് 2 മലയാളികൾ ഉൾപ്പെടെ 4 മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
● പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്
● ഫയർഫോഴ്‌സ് സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്
● അപകടത്തിൽ കാർ പൂർണമായും തകർന്നു
കണ്ണൂർ: (KasargodVartha) ചാലോട് വാഹനാപകടത്തിൽ നാല് മരണം. കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ മലയാളികളാണ്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടം അർധരാത്രിയിൽ
വെള്ളിയാഴ്ച (10.07.2026) അർധരാത്രിയാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരം അറിഞ്ഞ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Four people, including two Malayalis, died and one person was seriously injured after their car rammed into a tree in Chalode, Kannur on Friday midnight. The fire force cut open the mangled vehicle to extricate the passengers.
#KannurNews #ChalodeAccident #CarAccident #KeralaNews #FatalAccident #FireForceRescue #RenuNews






