കാഞ്ഞങ്ങാട്ടെ യുവ സൈനികൻ മിലിട്ടറി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു
● മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
● കുമാരൻ-ഗീത ദമ്പതികളുടെ മകനാണ്.
● ഭാര്യ ദിവ്യയും നാല് വയസ്സുകാരൻ മകൻ ഇഷാനുമുണ്ട്.
● സൂരജിന്റെ വിയോഗം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി.
കാഞ്ഞങ്ങാട്: (KasargodVartha) പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിയും യുവസൈനികനുമായ കെ. സൂരജ് (32) പൂനെയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കുമാരൻ-ഗീത ദമ്പതികളുടെ മകനാണ് സൂരജ്.
രാജസ്ഥാനിലെ റെജിമെന്റിൽ സേവനമനുഷ്ഠിച്ചുവരവെ അസുഖബാധിതനായതിനെത്തുടർന്നാണ് സൂരജിനെ പൂനെയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു അന്ത്യം.
സൂരജിന്റെ ആകസ്മിക വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. പള്ളിക്കര പാക്കത്തെ ദിവ്യയാണ് ഭാര്യ. നാല് വയസ്സുകാരൻ ഇഷാൻ ഏകമകനാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Young soldier from Kanhangad dies in military hospital in Pune.
#Kanhangad #SoldierDeath #IndianArmy #Tribute #KeralaNews #Obituary






