city-gold-ad-for-blogger

Found Dead | കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ റെയിൽപാളത്തിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: (Kasargodvartha) രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ റെയിൽപാളത്തിൽ കണ്ടെത്തി.
  
Found Dead | കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ റെയിൽപാളത്തിൽ കണ്ടെത്തി

കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്കൂളിന് സമീപം റെയിൽവേ ട്രാകിലാണ് രണ്ട് യുവാക്കളെ രാത്രി 7.30 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടിയാണ് മരണമെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾക്ക് സമീപം കണ്ടെത്തിയ എടിഎം കാർഡിൽ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. അതു കൊണ്ടു തന്നെ മരിച്ച ഇരുവരും ഉത്തരേന്ത്യയിൽ നിന്നുള്ള അതിഥി തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചു കടക്കുന്നതിനിടയിൽ രണ്ടു ഭാഗത്തുനിന്നും രണ്ട് ട്രെയിൻ വന്നപ്പോൾ ഇവരെയും തട്ടിയിട്ടതായാണ് സംശയിക്കുന്നത്. മരണപ്പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു.

മൃതദേഹങ്ങൾ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രി മോർചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
   
Found Dead | കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ റെയിൽപാളത്തിൽ കണ്ടെത്തി

Keywords : Kasaragod, Kasaragod-News, Kerala, Kerala-News, Obituary, Accident-News, Train, Train Accident, Kanhangad: Two youth found dead on the railway track.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia