ദാരുണം; കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സക്കെത്തിയ ഗർഭിണി മരിച്ചു; കുഞ്ഞിനെ രക്ഷപ്പെടുത്തി

● വാഴക്കോട്ടെ എം. സീതാകുമാരിയാണ് മരിച്ചത്.
● ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചന.
● ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.
● പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റി.
കാസർകോട്: (KasargodVartha) കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണി മരിച്ചു. വാഴക്കോട് ശിവജി നഗറിലെ എം. സീതാകുമാരി (42) ആണ് മരിച്ചത്. എന്നാൽ, ഗർഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
രണ്ട് ദിവസം മുൻപ് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്നാണ് സീതാകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഇവരെ ഡിസ്ചാർജ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ, പെട്ടെന്ന് അവർക്ക് തളർച്ച അനുഭവപ്പെടുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയുടെ ജീവൻ രക്ഷിക്കാൻ കുഞ്ഞിനെ പുറത്തെടുക്കാതെ മറ്റ് ചികിത്സകൾ നൽകുന്നത് അസാധ്യമായിരുന്നു. അതിനാൽ ഉടൻ തന്നെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്ത് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
അതേസമയം, ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏഴുവര്‍ഷം മുമ്പാണ് ചട്ടഞ്ചാല്‍ കോഴിടുക്കം അമ്മംകുളത്തെ ഉണ്ണികൃഷ്ണനുമായി യുവതിയുടെ വിവാഹം നടന്നത്. പരേതനായ മുല്ലച്ചേരി ഗോപലന്‍ നായരുടെയും നാരായണിയമ്മയുടെയും മകളാണ്. ഹോദരങ്ങള്‍: ഗിരിജ (കൊളത്തൂര്‍), രാധാകൃഷ്ണന്‍ (വാഴക്കോട്), സുനിത (ചട്ടഞ്ചാല്‍).
കാഞ്ഞങ്ങാട്ടെ ഈ ദാരുണ സംഭവത്തെക്കുറിച്ച് നിങ്ങളുടെ പ്രതികരണമെന്താണ്? വാര്‍ത്ത ഷെയര്‍ ചെയ്യുക.
Article Summary: Pregnant woman, M. Seethakumari (42), admitted to a private hospital in Kanhangad for high blood pressure, tragically passed away. However, doctors successfully delivered her baby alive. Police have registered a case of unnatural death following a complaint from relatives, and the body has been sent for postmortem.
#KanhangadDeath, #PregnantWomanDies, #BabySaved, #HospitalNegligence, #KeralaNews, #PoliceInvestigation