കര്‍ണാടകയിലെ വാഹനാപകടം കാഞ്ഞങ്ങാടിനെ നടുക്കി
Mar 26, 2013, 14:14 IST
കാസര്‍കോട്: കര്‍ണാടക ഹാസന് സമീപം ചെന്റായപട്ടണം കത്രിഗട്ടയില്‍ ആംബുലന്‍സില്‍ ടാങ്കര്‍ ലോറിയിടിച്ച് ആറു പേര്‍ മരിച്ച സംഭവം കാഞ്ഞങ്ങാടിനെ നടുക്കി. വെള്ളരിക്കുണ്ട് പുങ്ങംചാലിലെ സജി കുമാർ(48), ഭാര്യ ജെസി (38), ചാലക്കുടിയിലെ മാത്യുവിന്റെ മകനും ആംബുലന്‍സ് ഓപ്പറേറ്ററുമായ എല്‍ദോസ് മാത്യു (24), ശേഖര്‍, സുമന്‍, രവി, അശോക് എന്നിവരാണ് മരിച്ചത്.
ഇതില്‍ രണ്ടു പേര്‍ ആശുപത്രിയിലെ അറ്റന്റര്‍മാരും ഒരാള്‍ ആംബുലന്‍സ് ഡ്രൈവറും ഒരാള്‍ സഹായിയുമാണ്. അപകടത്തില്‍ പരിക്കേറ്റ പുല്ലൂരിലെ ഹരിപ്രസാദിനെ (48) ഹാസന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ബുധനാഴ്ച മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇയാളുടെ നില ഗുരുതരമായി തുടരുന്നു.
പുങ്ങംചാലിൽ ലോട്ടറി വ്യാപാരിയായിരുന്നു സജി കുമാർ. വര്‍ഷങ്ങാളായി പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്ന ജെസിയെ പുട്ടപര്‍ത്തി സായിബാബ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു.
പ്രമേഹ രോഗത്തിന് ഇവിടെ കാര്യമായ ചികിത്സ നല്‍കുന്നില്ലെന്നും ബാഗ്ലൂരിലെ സായി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സില്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. എന്നാല്‍ നേരത്തെ മംഗലാപുരം ആശുപത്രിയിലാണ് ജെസിയെ കാണിച്ചതെന്നും അവിടേക്ക് തന്നെ കൊണ്ടു പോകാമെന്നും ബന്ധുക്കള്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇവര്‍ മംഗലാപുരത്തേക്ക് തിരിച്ചത്. ഇതിനിടയിലാണ് ഹാസന്‍ ചെന്റായപട്ടണം കത്രിഗട്ടയില്‍ ടാങ്കര്‍ ലോറിയുമായി കൂട്ടയിടിച്ച് അപകടമുണ്ടായത്.
Also Read:
(Updated)