city-gold-ad-for-blogger

വൈക്കോൽ താഴെയിറക്കുന്നതിനിടെ കയർ പൊട്ടി: കാഞ്ഞങ്ങാട്ട് ടെറസിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

Kanhangad Man Dies After Falling from Terrace While Lowering Hay as Rope Snaps
Photo: Arranged

● കല്ലൂരാവി പഴശി വീട്ടിലെ പി വി ചന്ദ്രൻ ആണ് മരിച്ചത്.
● താഴെ വീഴുന്നതിനിടെ മതിലിന് മുകളിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം.
● ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ഹോസ്ദുർഗ് എസ് ഐ എം ടി പി സൈഫുദ്ദീൻ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
● മൃതദേഹം നഗരസഭാ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

കാഞ്ഞങ്ങാട്: (KasargodVartha) വീടിൻ്റെ ടെറസിൽ ഉണക്കാനിട്ട വൈക്കോൽ താഴെയിറക്കുന്നതിനിടെ കയർ പൊട്ടി വീണ് ഗൃഹനാഥൻ മരിച്ചു. കല്ലൂരാവി പഴശി വീട്ടിലെ പി വി ചന്ദ്രൻ (62) ആണ് ദാരുണമായി മരിച്ചത്. ചൊവ്വാഴ്ച (07.10.2025) സന്ധ്യയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

പശുവിന് നൽകാനുള്ള വൈക്കോൽ, ഉണക്കുന്നതിനായി വീട്ടിലെ ടെറസിലാണ് ഇട്ടിരുന്നത്. ഈ വൈക്കോൽ പ്ലാസ്റ്റിക് ഷീറ്റിൽ കെട്ടി താഴേക്ക് ഇറക്കുന്നതിനിടെയാണ് കയർ പൊട്ടിയത്. കയർ പൊട്ടിയതിനെ തുടർന്ന് വൈക്കോലിനൊപ്പം ചന്ദ്രൻ താഴേക്ക് വീഴുകയായിരുന്നു. താഴേക്ക് വീഴുന്നതിനിടെ മതിലിന് മുകളിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഹോസ്ദുർഗ് എസ് ഐ എം ടി പി സൈഫുദ്ദീൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ബുധനാഴ്ച (08.10.2025) ഉച്ചയോടെ കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം വീട്ടിലെത്തിച്ച് നഗരസഭാ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

പരേതരായ കുഞ്ഞിക്കണ്ണൻ – നാരായണി ദമ്പതികളുടെ മകനാണ് പി വി ചന്ദ്രൻ. ഭാര്യ: ലക്ഷ്മി. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: മനോജ് (മുന്നാട്), വേണു (മാങ്ങാട്). സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മിക്കുട്ടി, പരേതരായ ബാലകൃഷ്ണൻ, ജാനകി.
 

ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്തു ചെയ്യാനാകും? നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

Article Summary: Kanhangad man dies after falling from terrace while lowering hay, as the rope snaps.

#KanhangadAccident #TragicDeath #PVChandran #Kalloorthavi #RopeSnap #FatalFall

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia