city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങവെ അപകടം; കാഞ്ഞങ്ങാട്ട് ലോറിയിടിച്ച് യുവതി മരിച്ചു, മകൾക്ക് ഗുരുതര പരിക്ക്

Scene of Kanhangad accident where a woman died after a lorry hit a scooter
Photo: Arranged

● ഐങ്ങോത്ത് ദേശീയപാതയിൽ പെട്രോൾ പമ്പിന് മുന്നിലാണ് അപകടം.
● ബേക്കൽ സ്വദേശി റസീന (35) ആണ് മരിച്ചത്.
● മകൾ ആയിഷത്ത് ഷംന (6) ഗുരുതരാവസ്ഥയിൽ.
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


കാഞ്ഞങ്ങാട്: (KasargodVartha) ദേശീയപാതയിൽ ലോറി സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അപകടത്തിൽ യുവതിയുടെ മകൾക്ക് ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഐങ്ങോത്ത് ദേശീയപാതയിൽ പെട്രോൾ പമ്പിന് മുന്നിലാണ് ദാരുണമായ അപകടം നടന്നത്.
ബേക്കൽ ഹദ്ദാദ് നഗറിലെ പ്രവാസിയായ അബ്ദുസമദിൻ്റെ ഭാര്യയും പടന്നക്കട് ഞാണിക്കടവിലെ താമസക്കാരിയുമായ റസീന (35) ആണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. 

സ്കൂട്ടറിൻ്റെ പിന്നിലിരുന്ന ഇവരുടെ മകൾ ആയിഷത്ത് ഷംനയെ (6) ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകാനായി റോഡിലേക്ക് കയറുന്നതിനിടെ, കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അമിത വേഗതയിലെത്തിയ ലോറി സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു.

kanhangad lorry accident woman dies

അപകടം കണ്ടു ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ റസീനയെയും മകളെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും റസീനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മകൾ ആയിഷത്ത് ഷംനയെ മംഗളൂരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മരിച്ച റസീനയ്ക്ക് 2 മക്കൾ കൂടിയുണ്ട്. 

അപകടം വരുത്തിയ ലോറി ഹൊസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.


Summary: A young woman, Raseena (35) from Bekal, died in a truck-scooter collision in Kanhangad while exiting a petrol pump. Her six-year-old daughter, Ayishath Shamna, sustained serious injuries and is hospitalized in Mangaluru. The truck is in police custody, and an investigation is underway.

#KanhangadAccident, #RoadAccident, #Fatality, #TruckCollision, #KeralaNews, #HosdurgPolice

 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia