പൊട്ടിവീണ കമ്പിയിൽ നിന്ന് വൈദ്യുതിയാഘാതമേറ്റ് കർഷകന് ദാരുണാന്ത്യം
● ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ. കുഞ്ഞിരാമൻ ആണ് മരിച്ചത്.
● അടക്ക പറക്കുന്നതിനാണ് അദ്ദേഹം തോട്ടത്തിലേക്ക് പോയത്.
● മൊബൈലിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെ തുടർന്ന് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
● ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
● മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട്: (KasargodVartha) പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതിയാഘാതമേറ്റ് കർഷകൻ മരിച്ചു. ചെമ്മട്ടംവയൽ അടമ്പിൽ സ്വദേശി എ. കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച (02.12.2025) ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞാണ് കുഞ്ഞിരാമനെ തോട്ടത്തിൽ വൈദ്യുതിയാഘാതമേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

സംഭവം ഇങ്ങനെ
രാവിലെ 10 മണിയോടെ സ്വന്തം തോട്ടത്തിലേക്ക് അടയ്ക്ക പറക്കുന്നതിനാണ് അദ്ദേഹം പോയത്. തുടർന്ന് ബന്ധുക്കൾ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നത് ആശങ്ക ഉണ്ടാക്കി. ഇതോടെ തോട്ടത്തിലേക്ക് പോയ നാട്ടുകാരാണ് വൈദ്യുതി ലൈനിൽ ആഘാതമേറ്റ് വീണ നിലയിൽ കുഞ്ഞിരാമനെ കാണുകയും ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തത്.
ഹോസ്ദുർഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുഞ്ഞിരാമൻ നേരത്തെ ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയായിരുന്നു. ഭാര്യ: ശോഭ (കൊവ്വൽപ്പള്ളി). മക്കൾ: മഹേഷ്, മനോജ്, മഹിജ. മരുമക്കൾ: ഗംഗാധരൻ, നിഷ. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി, പരേതനായ പരദേശി.
വൈദ്യുതി ലൈനുകളുടെ സുരക്ഷാ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Farmer A. Kunhiraman died due to electrocution in Kanhangad.
#Kanhangad #Electrocution #FarmerDeath #KeralaNews #ElectricitySafety #Accident






