city-gold-ad-for-blogger

തള്ളി താഴെയിട്ടുവെന്ന് പരാതി: ചികിത്സയിലായിരുന്ന കെട്ടിട ഉടമ മരിച്ചു; കരാറുകാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും

Building owner dies after fall amid dispute; contractor booked for alleged murder
Photo: Special Arrangement

● ആശുപത്രിയിലേക്കുള്ള വാഹനത്തിൽ കുറ്റം ആരോപിച്ചു.
● IPC 302 പ്രകാരമാണ് കേസ് എടുത്തത്.
● സിസിടിവി തെളിവുകൾ പരിശോധിക്കുന്നു.
● പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി.


കാഞ്ഞങ്ങാട്: (KasargodVartha) കരാറുകാരനുമായുള്ള തർക്കത്തിനിടെ കെട്ടിടം ഉടമയെ തള്ളി താഴെയിട്ടതായി പരാതി.  സംഭവത്തിൽ ഗുരുതരമായി ചികിത്സയിലായിരുന്ന കെട്ടിട ഉടമ മരിച്ചു. വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കൽ റോയി ജോസഫ് (48) ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നതായി പറയുന്നത്. 


വെള്ളിക്കോത്ത് നിർമിക്കുന്ന മൂന്ന് നിലയുള്ള ബഹുനില കെട്ടിടത്തിന്റെ നിർമാണം നടന്നുവരുന്നതിനിടെ കരാറുകാരനുമായി തർക്കമുണ്ടായതായാണ് പരാതി. ഇതിന്റെ വിരോധത്തിൽ റോയി ജോസഫിനെ കെട്ടിടത്തിൽനിന്നും തള്ളി താഴെയിട്ടുവെന്നാണ് പരാതി. ഗുരുതരമായി പരുക്കേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന റോയി ജോസഫ് വ്യാഴാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. 


സംഭവത്തിൽ കരാറുകാരനായ നരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരികയാണ്. ഞായറാഴ്ച വൈകുന്നേരം കെട്ടിടത്തിന്റെ മൂന്നാം നിലയിൽ വെച്ച് റോയിയും കരാറുകാരനായ നരേന്ദ്രനും തമ്മിൽ ചർച്ചയിലായിരുന്നു. കെട്ടിട നിർമാണത്തിൽ പൊരായ്മകളുണ്ടെന്നാരോപിച്ച് ഇരുവരും വാക്കുതർക്കത്തിലേക്ക് നീങ്ങി. 

തർക്കത്തിനിടെ നരേന്ദ്രൻ തന്നെ തള്ളി താഴെയിട്ടതാണെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിൽ ഭാര്യ ജിൻസിയോടും സുഹൃത്തുക്കളോടും റോയി വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ റോയിയുടെ സുഹൃത്തായ ഷാജി കാഞ്ഞങ്ങാട് ടൗൺ പൊലീസിൽ പരാതി നൽകി.

പോലീസ് ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസിന് ലഭിച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം ഐപിസി 302 (നരഹത്യ) സെക്ഷൻ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കെട്ടിടത്തിൽ സിസിടിവി ഉണ്ടായിരുന്നോ, മറ്റ് ദൃക്‌സാക്ഷികൾ ഉണ്ടായിട്ടുണ്ടെന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബോധം നഷപ്പെട്ടതിനാൽ പൊലീസിന് ജോയി ജോസഫിന്റെ മൊഴി രേഖപെടുത്താൻ കഴിഞ്ഞിരുന്നില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വകുപ്പുകൾ ഉൾപെടുത്തുകയുള്ളു എന്നതാണ് പോലീസ് സൂചിപ്പിക്കുന്നത്. 


റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മംഗലാപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് കേസിൽ കൂടുതൽ വകുപ്പ് ചേർക്കാനോ മാറ്റങ്ങളുണ്ടാക്കാനോ സാധ്യതയുണ്ട്.


സംഭവം ദുരൂഹമാണെന്നും മുഴുവൻ അന്വേഷണം നടക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. റോയി നാട്ടുകാരുമായി നല്ല സൗഹൃദത്തിലായിരുന്നു. ഒരു പോരായ്മയും ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികളുടെ അഭിപ്രായം.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Building owner dies after fall, contractor booked

#ContractorDispute #KanhangadNews #ConstructionDeath #KeralaCrime #IPC302 #KasargodNews

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia