സ്കൂടറിൽ സഞ്ചരിക്കവേ വൈദ്യുത ലൈന്‍ പൊട്ടിവീണ് ഷോകേറ്റ് കാഞ്ഞങ്ങാട് ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് മരണപ്പെട്ടു; പേരമകൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Apr 6, 2022, 19:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.04.2022) സ്കൂടറിൽ സഞ്ചരിക്കവേ വൈദ്യുത ലൈന്‍ പൊട്ടിവീണ് ഷോകേറ്റ് കാഞ്ഞങ്ങാട് ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന് മരണപ്പെട്ടു. കൊവ്വല്‍പ്പളളി മഖാം റോഡില്‍ വെച്ച് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. കൂടെ ഉണ്ടായിരുന്ന മകളുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രമുഖ സഹകാരികൂടിയായ ഡി വി ബാലകൃഷ്ണൻ്റെ ആകസ്മിക മരണം നാടിനെ ഞെട്ടിച്ചു. ഇടിമിന്നലോടു കൂടി ചാറ്റൽ മഴയുള്ള സമയത്താണ് അപകടമുണ്ടായത്. മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രിയിലേക്ക് നേതാക്കളും പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധി പേരാണ് ഒഴുകിയെത്തി കൊണ്ടിരിക്കുന്നത്. കറകളഞ്ഞ കോൺഗ്രസ് നേതാവിനെയാണ് പാർടിക്ക് നഷ്ടമായത്.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Kresident, Panchayath, Tragedy, Obituary, Dead, Kanhangad block Congress president died in accident.
< !- START disable copy paste -->