തലവേദനക്ക് ചികിത്സ തേടിയ വീട്ടമ്മ രണ്ടു ദിവസത്തിനു ശേഷം കുഴഞ്ഞ് വീണു മരിച്ചു
Dec 4, 2018, 18:56 IST
പാണത്തൂര്‍: (www.kasargodvartha.com 04.12.2018) തൊഴിലുറപ്പ് ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ കുഴഞ്ഞ് വീണ വീട്ടമ്മ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. കള്ളാര്‍ പെരുമ്പള്ളിയിലെ ഗംഗാധരന്റെ ഭാര്യ ശാന്തകുമാരി(42)യാണ് മരണപ്പെട്ടത്. തലവേദയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയതിനെ തുടര്‍ന്ന് രണ്ടു ദിവസം ഇവര്‍ തൊഴിലുറപ്പിന് പോയിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ വീട്ടു ജോലികള്‍ തീര്‍ത്ത് ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് കുഴഞ്ഞ് വീണത്. ഉടന്‍ പൂടംകല്ലിലെ സര്‍ക്കാരാശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ വഴി മധ്യേ മരണപ്പെടുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Panathur, Kallar Santhakumari passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Panathur, Kallar Santhakumari passes away
< !- START disable copy paste -->