കളനാട്ടെ കോണ്‍ഗ്രസ് നേതാവ് എം.എ. അഹ്മദ് കുഞ്ഞി ഹാജി നിര്യാതനായി
Dec 12, 2014, 10:22 IST
കളനാട്: (www.kasargodvartha.com 12.12.2014) കളനാട്ടെ കോണ്‍ഗ്രസ് നേതാവും പൗരപ്രമുഖനുമായ എം.എ. അഹ്മദ് കുഞ്ഞി (79) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ കളനാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ജന. സെക്രട്ടറി, കളനാട് ഹൈദ്രോസ് ജമാഅത്ത് സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കളനാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു.
ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്ലക്കുഞ്ഞി (വ്യാപാരി യു.എ.ഇ.), അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍ (യു.എ.ഇ.), ആയിഷ. മരുമക്കള്‍: ആരിഫ് ബെണ്ടിച്ചാല്‍, സുഹറ, ഫൗസിയ, ജസീല. സഹോദരങ്ങള്‍: എം.എ. മുഹമ്മദ് ഷാഫി, എം.എ അബൂബക്കര്‍, ബീഫാത്വിമ. ഖബറടക്കം വെള്ളിയാഴ്ച മൂന്നു മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kalanad M.A Ahmed Kunhi passes away, Kasaragod, Kerala, Obit, Kalanad.
Advertisement:
Advertisement: