city-gold-ad-for-blogger

കബഡി സംസ്ഥാന റഫറി എം വി രാജന്‍ തൂങ്ങിമരിച്ച നിലയില്‍

ബേക്കല്‍: (www.kasargodvartha.com 25/07/2016) കബഡി സംസ്ഥാന റഫറിയും കുതിരക്കോട്ടെ കൃഷ്ണന്‍ - മാധവി ദമ്പതികളുടെ മകനുമായ എം വി രാജനെ (40) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സ്വവസതിയിലെ കിടപ്പുമുറിയിലാണ് രാജനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സീനിയര്‍ കബഡി ജില്ലാ ടീം അംഗമായ രാജന്‍ സംഘചേതന കാലാ കായിക കേന്ദ്രത്തിന്റെ സ്ഥാപക പ്രവര്‍ത്തകന്‍കൂടിയാണ്.

കബഡി സംസ്ഥാന റഫറി എം വി രാജന്‍ തൂങ്ങിമരിച്ച നിലയില്‍റഫറി എന്നതിലുപരി മികച്ച കബഡി താരംകൂടിയാണ് രാജന്‍. ബേക്കല്‍ എസ് ഐ ആദംഖാന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയോടെ സംസ്‌കാരച്ചടങ്ങ് കുടുംബ വീട്ടിനടുത്തുള്ള തറവാട്ടു ശ്മശാനത്തില്‍ നടക്കും. കലാകായിക രംഗത്തുള്ള പ്രഗല്‍ഭര്‍ വീട് സന്ദര്‍ശിച്ചു.

ഭാര്യ: പ്രമീള. മക്കള്‍: പ്രജിത, ജിജിനി. സഹോദരി ബിന്ദു.

Keywords:  Kabaddi state referee MV Rajan found dead hanging, Obituary, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia