city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എഴുത്തുകാരി കെ വിനോദിനി നാലപ്പാടം നിര്യാതയായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 12/01/2016) എഴുത്തുകാരിയും സാംസ്‌കാരികപ്രവര്‍ത്തകയുമായ കെ വിനോദിനി നാലപ്പാടം(49) നിര്യാതയായി. കാഞ്ഞങ്ങാട്ട് നിന്നും പ്രസിദ്ധീകരിക്കുന്ന തുളുനാട് മാസികയുടെ പത്രാധിപര്‍ കുമാരന്‍ നാലപ്പാടന്റെ ഭാര്യയാണ്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനോദിനിയെ തിങ്കളാഴ്ച വൈകുന്നേരത്തോടെ അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടുദിവസം മുമ്പ് കടുത്ത തലവേദനയെ തുടര്‍ന്ന് വിനോദിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടത്തെ ചികില്‍സയില്‍ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വിനോദിനി വീട്ടിലേക്ക് തിരിച്ചുപോയെങ്കിലും രാത്രിയോടെ വീണ്ടും തലവേദന വന്നു. ഉടന്‍ തന്നെ ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും തലച്ചോറില്‍ രക്തസ്രാവമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
 
ഇതേ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ വിനോദിനിയെ എത്തിച്ച് തലയ്ക്ക് ഓപ്പറേഷന്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവ്, സി പി എം കിഴക്കുംകര ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വിനോദിനി നിലവില്‍ വനിതാ സാഹിതി ജില്ലാ വൈസ് പ്രസിഡണ്ടുകൂടിയായിരുന്നു. വെള്ളിക്കോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍  മദര്‍ പിടി എ പ്രസിഡണ്ടായും കാന്‍ഫെഡ് ജില്ലാകമ്മിറ്റിയംഗമായും വിനോദിനി പ്രവര്‍ത്തിച്ചു.

തുളുനാട് മാസികയുടെ  മാനേജരും  തുളുനാട് ത്രൈാസികയുടെ ചീഫ് എഡിറ്ററുമായ വിനോദിനി ആകാശവാണിയില്‍ ഫോക് ലോര്‍ സാഹിത്യത്തെ ആസ്പദമാക്കി ഒന്നിലേറെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിരുന്നു. ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും കഥകളും കവിതകളും എഴുതിയിട്ടുണ്ട്. പിയുടെ വവിത്താരയില്‍, കഥയുടെ ലോകം, കാവ്യദേവതയെ തിരയുമ്പോള്‍, കാവ്യലോകം, സുബൈദയുടെ എഴുത്തുജീവിതം എന്നീ പുസ്തകങ്ങളുടെ എഡിറ്ററായും വിനോദിനി പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: ഹരിത, ഹര്‍ഷ.
എഴുത്തുകാരി കെ വിനോദിനി നാലപ്പാടം നിര്യാതയായി

Keywords: Kanhangad, Obituary, Kerala, Kasaragod, K Vinodini Nalappadam passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia