പുല്ലൂര്‍- പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി
Sep 27, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/09/2016) പെരിയയിലെ കര്‍ഷക - കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സംഘാടകരില്‍ പ്രമുഖനും കര്‍ഷകസംഘത്തിന്റെയും സി പി എമ്മിന്റെയും പ്രമുഖ നേതാവും പുല്ലൂര്‍- പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കുണ്ടക്കാര്‍മൂലയിലെ കെ കുഞ്ഞിക്കണ്ണന്‍ (84) നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു അന്ത്യം. സി പി എം പെരിയ മൂന്നാം ബ്രാഞ്ച് അംഗമായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതിന് പെരിയയിലെ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസായ എ ശേഖരന്‍നായര്‍ സ്മാരക മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. രാവിലെ 11ന് വിലാപയാത്രയായി പെരിയ കുണ്ടക്കാര്‍മൂലയിലെ വീട്ടിലെത്തിച്ച് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഭാര്യ: പരേതയായ നാരായണിയമ്മ. മക്കള്‍: വിശ്വന്‍ (ഗള്‍ഫ്), ദിനേശന്‍ (അധ്യാപകന്‍, പാലക്കുന്ന് അംബിക സ്‌കൂള്‍), സുലോചന, സുജാത. മരുമക്കള്‍: ആശ, രമ്യ, പ്രഭാകരന്‍, കുമാരന്‍. സഹോദരങ്ങള്‍: പരേതരായ കുണ്ടക്കാര്‍മൂല രാമന്‍, പാറ്റ, ജാനകി, വെള്ളച്ചി, ചോയിച്ചി.
Keywords : Pullur-periya, Panchayath, Death, CPM, Leader, Obituary, K Kunhikkannan.