city-gold-ad-for-blogger

തൃക്കരിപ്പൂരിലെ കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ നിര്യാതനായി

തൃക്കരിപ്പൂരിലെ കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ നിര്യാതനായി
K. Kunhikannan Master 
തൃക്കരിപ്പൂര്‍: കാന്‍ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് പറക്കളായി പി എന്‍ പണിക്കര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ജന: സെക്രട്ടറിയും സി എന്‍ ആര്‍ ഐ ദേശീയ അവാര്‍ഡ് ജേതാവ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഒളവറയിലെ റിട്ട. പ്രധാനധ്യാപകന്‍ കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (77) നിര്യാതനായി. അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഇദ്ദേഹം ഒളവറ സങ്കേത ഗവ. യു പി സ്‌ക്കൂളില്‍ നിന്നാണ് വിരമിച്ചത്. പി എന്‍ പണിക്കര്‍ ഫൗഡേഷന്‍ ജില്ലാ പ്രസിഡന്റ്, സി എന്‍ ആര്‍ ഐ ജില്ലാ ചാപ്റ്റര്‍ ചെയര്‍മാന്‍, മദ്യ നിരോധന സമിതി ജില്ലാ പ്രസിഡന്റ്, തുലത്യാ ജില്ലാ കോഡിനേറ്റര്‍, ജില്ലാ പി എന്‍ പണിക്കര്‍ എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, സൗഹൃദ ഗ്രാമസമിതി ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് രൂപീകരണ കമ്മിറ്റിയുടെ സെക്രട്ടറി, തൃക്കരിപ്പൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ്, രാമവില്യം കഴകം, ഒളവറ മുണ്ട്യ എന്നീ ക്ഷേത്രങ്ങളില്‍ ഭാരവാഹിയായിരുന്നു. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നു. തുടര്‍ സാക്ഷരതാ പദ്ധതിയില്‍ മികച്ച പ്രൊജക്ട് ഓഫീസറായി തിരഞ്ഞെടുത്തിരുന്നു. ഭാര്യ: കെ വി നളിനി (മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കള്‍: സുരേശന്‍ (സ്മരണ പ്രിന്റേര്‍സ്, പിലാത്തറ), സുരേന്ദ്രന്‍ (സൗദി അറേബ്യ), രവീന്ദ്രന്‍, രാജേന്ദ്രന്‍ (ഇരുവരും ദുബായ്), സുപ്രിയ (അധ്യാപിക). മരുമക്കള്‍: ഗിരിജ, പ്രീത (അധ്യാപിക), രോഷ്ണി (കയ്യൂര്‍ ഐ ടി ഐ), ശ്രീജ (നീലേശ്വരം), മോഹനന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കരുണാകരന്‍, പരേതരായ കോരന്‍, ചന്തന്‍കുഞ്ഞി, ലക്ഷ്മി.

Keywords: kasaragod, Trikaripur, Teacher, Obituary, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia