Died | 4 മാസം മുമ്പ് മുംബൈയിലെ ആശ്രമത്തില്‍ വെച്ച് മരിച്ചത് കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകന്‍ രമേഷ് നമ്പ്യാറാണെന്ന് തിരിച്ചറിഞ്ഞു
Mar 6, 2023, 18:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) നാല് മാസം മുമ്പ് മുംബൈയിലെ ആശ്രമത്തില്‍ വെച്ച് മരിച്ചത് കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകന്‍ രമേഷ് നമ്പ്യാര്‍ (50) ആണെന്ന് തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുമ്പ് ബന്ധുക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് അജ്ഞാതനാണെന്ന് കരുതി സംസ്‌കരിച്ചയാള്‍ രമേഷ് നമ്പ്യാര്‍ ആണെന്ന് വ്യക്തമായത്. മഹാരാഷ്ട്ര രത്നഗിരിക്കടുത്ത് പാഴൂര്‍ കൂടല്‍ സവിത ആശ്രമത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 26നായിരുന്നു അന്ത്യം സംഭവിച്ചത്. രണ്ട് ദിവസം കഴിഞ്ഞും ബന്ധുക്കള്‍ എത്താത്തതിനാല്‍ സംസ്‌കാരം ആശ്രമത്തില്‍ തന്നെ നടത്തുകയായിരുന്നു.
ആശ്രമത്തിനടുത്തുള്ള റെയില്‍വേ സ്റ്റേഷന് സമീപം അവശനിലയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ രമേഷ് നമ്പ്യാരെ പ്രദേശവാസികള്‍ ആശ്രമത്തില്‍ എത്തിക്കുകയായിരുന്നു. അര്‍ധബോധാവസ്ഥയില്‍ ആയിരുന്ന രമേഷ് നമ്പ്യാര്‍ കേരളത്തിലുള്ള ആളാണെന്ന് അറിയിക്കുകയും ബന്ധുക്കളുടേതാണെന്ന് പറഞ്ഞ് ഒരു നമ്പര്‍ നല്‍കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഈ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ആരും എത്തിയിരുന്നില്ലെന്നാണ് ആശ്രമ അധികൃതര്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് സംസ്‌കാരം നടത്തിയത്.
ജന്മഭൂമി, മംഗളം, ജന്മദേശം തുടങ്ങിയ പത്രമാധ്യമങ്ങളിലും ഇന്‍ഡ്യവിഷന്‍, ജയ്ഹിന്ദ്, റിപോര്‍ടര്‍ എന്നീ ദൃശ്യമാധ്യമങ്ങളിലും റിപോര്‍ടറായിരുന്ന രമേഷ് നമ്പ്യാര്‍ കുറേകാലം ചെന്നൈയിലും ജോലി ചെയ്തിരുന്നു. അവിടെ നിന്നും കുടുംബ പ്രശ്നം മൂലം ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പിന്നീട് വീടുമായി വലിയ ബന്ധമില്ലാതെ ഇടയ്ക്കിടെ മാത്രം നാട്ടില്‍ എത്തുന്ന സ്ഥിതിയായിരുന്നുവെന്നും ആറ് മാസം മുമ്പ് മാധ്യമ പ്രവര്‍ത്തകരുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.
കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് റിട. ഡെപ്യൂടി ജെനറല്‍ മാനജര്‍ മാവുങ്കാലിലെ പരേതനായ തമ്പാന്‍ നായര്‍ - ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: എം പ്രദീപ് കുമാര്‍ (എല്‍ഐസി), പ്രസന്ന, പ്രസീത, പരേതനായ അശോകന്‍.
ആശ്രമത്തിനടുത്തുള്ള റെയില്‍വേ സ്റ്റേഷന് സമീപം അവശനിലയില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ രമേഷ് നമ്പ്യാരെ പ്രദേശവാസികള്‍ ആശ്രമത്തില്‍ എത്തിക്കുകയായിരുന്നു. അര്‍ധബോധാവസ്ഥയില്‍ ആയിരുന്ന രമേഷ് നമ്പ്യാര്‍ കേരളത്തിലുള്ള ആളാണെന്ന് അറിയിക്കുകയും ബന്ധുക്കളുടേതാണെന്ന് പറഞ്ഞ് ഒരു നമ്പര്‍ നല്‍കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ഈ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും ആരും എത്തിയിരുന്നില്ലെന്നാണ് ആശ്രമ അധികൃതര്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് സംസ്‌കാരം നടത്തിയത്.
ജന്മഭൂമി, മംഗളം, ജന്മദേശം തുടങ്ങിയ പത്രമാധ്യമങ്ങളിലും ഇന്‍ഡ്യവിഷന്‍, ജയ്ഹിന്ദ്, റിപോര്‍ടര്‍ എന്നീ ദൃശ്യമാധ്യമങ്ങളിലും റിപോര്‍ടറായിരുന്ന രമേഷ് നമ്പ്യാര്‍ കുറേകാലം ചെന്നൈയിലും ജോലി ചെയ്തിരുന്നു. അവിടെ നിന്നും കുടുംബ പ്രശ്നം മൂലം ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പിന്നീട് വീടുമായി വലിയ ബന്ധമില്ലാതെ ഇടയ്ക്കിടെ മാത്രം നാട്ടില്‍ എത്തുന്ന സ്ഥിതിയായിരുന്നുവെന്നും ആറ് മാസം മുമ്പ് മാധ്യമ പ്രവര്‍ത്തകരുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയതായിരുന്നുവെന്നും അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Kanhangad, Obituary, Died, Mumbai, Journalists, Investigation, Dead, Ramesh Nambiar, Journalist died in Mumbai 4 months ago.
< !- START disable copy paste -->