city-gold-ad-for-blogger

ജിഷയുടെ മരണത്തിന് പിന്നാലെ കിടപ്പിലായിരുന്ന ഭര്‍തൃപിതാവും മരിച്ചു

ജിഷയുടെ മരണത്തിന് പിന്നാലെ കിടപ്പിലായിരുന്ന ഭര്‍തൃപിതാവും മരിച്ചു
kannan Nair
നീലേശ്വരം: വീട്ടുവേലക്കാരാനായ ഒറീസ യുവാവിന്റെ കുത്തേറ്റ് മരിച്ച മടിക്കൈ കൂലോംറോഡിലെ രാജേന്ദ്രന്റെ ഭാര്യ ജിഷയുടെ വിയോഗത്തിന്റെ ദുഖം വിട്ടുമാറുന്നതിന് മുമ്പ് കുടുംബത്തിന് മറ്റൊരാഘാതമായി ജിഷയുടെ ഭര്‍തൃപിതാവ് മരിച്ചു.

വ്യാഴാഴ്ച രാവിലെയാണ് ജിഷയുടെ ഭര്‍ത്താവ് രാജേന്ദ്രന്റെ പിതാവ് കണ്ണന്‍ നായര്‍(75) നിര്യാതനായയത്. പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന  കണ്ണന്‍ നായരെ പരിചരിക്കാനെത്തിയ ഒറീസ യുവാവ് മദനനാണ് ജിഷയെ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 മണിയോടെയായിരുന്നു സംഭവം. മോഷണം ശ്രമം കണ്ടു പിടിച്ചതിന്റെ പേരിലായിരുന്നു കൊല. അടുക്കളയിലായിരുന്ന ജിഷയെ മദനന്‍ പിറകില്‍ കൂടി വന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കേസ്.

ജിഷയുടെ മരണവിവരമറിഞ്ഞതോടെ കിടപ്പിലായിരുന്ന  കണ്ണന്‍ നായര്‍  കടുത്തമാനസിക സമ്മര്‍ദ്ധത്തിലായിരുന്നു. ഇതിടയിലാണ് വ്യാഴാഴ്ച രാവിലെ അസുഖം മൂര്‍ച്ഛിക്കുകയും കുഞ്ഞിക്കണ്ണന്‍ നായര്‍ മരണപ്പെടുകയും ചെയ്തത്. കുറുവാട്ട് നാരായണിയമ്മയാണ് ഭാര്യ. രാജേന്ദ്രനെ കൂടാതെ രാജന്‍, ചന്ദ്രന്‍ എന്നിവര്‍ മക്കളാണ്. ജിഷയെ കൂടാതെ ശ്രീലേഖ, ശ്രീലേഖ എന്നവര്‍ മരുമക്കളാണ്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയോടെ നടക്കും.

ജിഷയുടെ മരണത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകളും പോലീസും വീട്ടിലെത്തുകയും കിടപ്പിലായിരുന്ന കുഞ്ഞിക്കണ്ണന്‍ നായരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം  കണ്ണന്‍ നായര്‍  കടുത്ത മാനസിക വിഷമത്തിലായിരുന്നു.

Keywords: Obituary, Nileshwaram, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia