ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കര്‍ഷകന്‍ രക്തം വാര്‍ന്ന് മരിച്ചു
Mar 26, 2013, 23:58 IST
കാസര്‍കോട്: ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കര്‍ഷകന്‍ രക്തം വാര്‍ന്ന് മരിച്ചു. ആദുര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട അഡൂര്‍ പാണ്ടി കയ്യെണ്ണിയിലെ സുന്ദര്‍ റാവു (68) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടമുണ്ടായത്.
അഡൂറില്‍ നിന്നും കയ്യെണ്ണിയിലെ വീട്ടിലേക്ക് തനിച്ച് ജീപ്പോടിച്ച് പോകുമ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. 15 മിനിറ്റോളം രക്തം വാര്‍ന്ന് സംഭവ സ്ഥലത്ത് കിടന്ന സുന്ദര റാവുവിനെ പിന്നീട് ഇതു വഴിയെത്തിയ മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് മുള്ളേരിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Jeep, Accident, Farmer, Death, Kerala, Obituary, House, Adoor, Pandi, Police, Hospital, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.