ഉദുമയിലെ മുസ്ലിം ലീഗ് നേതാവ് ടി.കെ മൂസ നിര്യാതനായി
Jun 30, 2015, 21:00 IST
ഉദുമ: (www.kasargodvartha.com 30/06/2015) ഉദുമയിലെ ലീഗ് നേതാവും പൊതുപ്രവര്‍ത്തകനും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ടി.കെ മൂസ നിര്യാതനായി. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഉദുമ സര്‍വീസ് സഹകരണ ബാങ്ക് നാലാംവാതുക്കല്‍ ബ്രാഞ്ച് മാനേജറായിരുന്നു. നേരത്തെ മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി, യൂത്ത്‌ലീഗ് സംസ്ഥാന കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഉംറ നിര്‍വഹിച്ച് നാട്ടിലെത്തിയത്.
ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടി.കെ. അബ്ദുല്ലക്കുഞ്ഞി - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമ. മക്കള്‍: യാസര്‍ (ഗള്‍ഫ്), ഹസീബ് (യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട്), ഹസ്ബാന, സിയാന. മരുമക്കള്‍: ബിലാല്‍ കാഞ്ഞങ്ങാട്, സുഫൈന. സഹോദരങ്ങള്‍: റുഖിയ, സുഹ്‌റ, പരേതരായ ടി.കെ. യൂസഫ്, ടി.കെ അഹമദ്, ബീഫാത്വിമ, ഖദീജ.
മൃതദേഹം ബുധനാഴ്ച രാവിലെ 11 മണിയോടെ തെക്കേക്കര രിഫാഇയ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Udma, Obituary, Muslim-league, Leader, TK Moosa.
Advertisement: