കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം; കെ എസ് ആര്‍ ടി സി ബസ്സിന് പിറകില്‍ കാറിടിച്ച് ലീഗ് നേതാവ് മരിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്
Jul 2, 2018, 23:37 IST
ഉദുമ: (www.kasargodvartha.com 02.07.2018) കെ എസ് ടി പി റോഡില്‍ വീണ്ടും അപകടം. കെ എസ് ആര്‍ ടി സി ബസ്സിന് പിറകില്‍ ഇന്നോവയിടിച്ച് ലീഗ് നേതാവ് മരിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10.45 മണിക്ക് ഉദുമ പള്ളം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നിലാണ് അപകടം. കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് പിറകിലാണ് കാറിടിച്ചത്.
മുസ്ലീം ലീഗ് വലിയപറമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവുമായ എന്‍ കെ അബ്ദുല്‍ ഹമീദ് ഹാജി (72) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് കാറിന്റെ എയര്‍ബാഗ് തുറന്നെങ്കിലും കാറിലുണ്ടായിരുന്ന അബ്ദുല്‍ ഹമീദ് ഹാജിക്കും ഡ്രൈവര്‍ വലിയപറമ്പിലെ സുള്‍ഫിക്കറിനും പരിക്കേല്‍ക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ഉടന്‍ ഓടി കൂടിയ നാട്ടുകാര്‍ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുല്‍ ഹമീദ് ഹാജി മരണപ്പെടുകയായിരുന്നു. കെ എസ് ടി പി റോഡില്‍ അപകടം പതിവായി മാറിയിരിക്കുകയാണ്. പള്ളത്ത് ഇതിന് മുമ്പും നിരവധി അപകടങ്ങള്‍ നടന്നിരുന്നു. ബസ് പെട്ടന്ന് വേഗം കുറച്ചതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
ഭാര്യമാര്‍: പി കെ ഖദീജ, എസ് സി ജമീല. മക്കള്‍ അഷറഫ്, ഷക്കീല (ഇരുവരും ദുബൈ), ജസീല, സമീര്‍. മരുമക്കള്‍: നജീബ, ഹാരിഫ്, സലീം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Accident, Accidental-Death, Top-Headlines, kasaragod, Car-Accident, Bus, KSRTC, KSRTC-bus, IUML leader dies in accident, N.K. Abdul Hameed Haji
< !- START disable copy paste -->