city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്മ പഠ­നം നിര്‍­ത്താന്‍ ആ­വ­ശ്യ­പ്പെ­ട്ട മ­നോ­വി­ഷ­മ­ത്തില്‍ 19കാ­രി തൂ­ങ്ങി­മ­രി­ച്ചു

അമ്മ പഠ­നം നിര്‍­ത്താന്‍ ആ­വ­ശ്യ­പ്പെ­ട്ട മ­നോ­വി­ഷ­മ­ത്തില്‍ 19കാ­രി തൂ­ങ്ങി­മ­രി­ച്ചു
കാസര്‍­കോ­ട്: അ­മ്മ പഠ­നം നിര്‍­ത്താന്‍ ആ­വ­ശ്യ­പ്പെ­ട്ട­തി­നെ തു­ടര്‍­ന്നുണ്ടാ­യ മ­നോ­വി­ഷ­മ­ത്തില്‍ 19 കാ­രി തൂ­ങ്ങി­മ­രിച്ചു. കാ­റ­ഡു­ക്ക മ­ള്ളങ്കൈ­യി­ലെ പ­രേ­തനാ­യ കു­ഞ്ഞി­രാ­മന്‍-ദേവ­കി ദമ്പതി­ക­ളു­ടെ മ­കള്‍ എം. ര­മ്യ (19) ആ­ണ് തൂ­ങ്ങി­മ­രി­ച്ച­ത്.

വെ­ള്ളി­യാഴ്­ച രാ­വി­ലെ വീ­ട്ടു­കാര്‍ ആ­ധാര്‍ ര­ജി­സ്‌­ട്രേ­ഷ­നു­ള്ള ഫോ­ട്ടോ­യെ­ടു­പ്പി­ന് പോ­യ­സ­മ­യ­ത്താ­ണ് ര­മ്യ വീ­ടി­ന് സ­മീപ­ത്തെ പ­റ­ങ്കി­മാ­വിന്‍തോ­ട്ട­ത്തില്‍ സാ­രി­യില്‍ തൂ­ങ്ങി­മ­രി­ച്ച­ത്. പ്ല­സ്­ടു പഠ­നം ക­ഴി­ഞ്ഞ­ശേ­ഷം ര­മ്യ കാസര്‍­കോട് ഐ.ടി.ഐ­യില്‍ ചേ­ര്‍­ന്നി­രു­ന്നു.

ര­മ്യ­യു­ടെ സ­ഹോ­ദ­ര­ങ്ങളാ­യ ദാ­മോ­ദ­രന്‍ കാ­ഞ്ഞ­ങ്ങാ­ട്ട് മ­റൈന്‍ എ­ഞ്ചി­നീ­യ­റിം­ഗ് കോ­ഴ്‌­സി­ന് പഠി­ക്കു­ക­യാണ്. സ­ഹോദ­രി രേഷ്­മ പ്ല­സ്­ടു വി­ദ്യാര്‍­ത്ഥി­നി­യാണ്. പി­താ­വ് നേര­ത്തെ മ­രി­ച്ച­തി­നാല്‍ മാ­താ­വ് ദേ­വ­കി കൂ­ലി­പ്പ­ണി­യെ­ടു­ത്താണ് കു­ടും­ബം പോ­റ്റു­ന്നത്. മൂ­ന്ന് പേ­രു­ടെയും പഠ­ന­ചെല­വ് വ­ഹി­ക്കാന്‍ ക­ഴി­യാ­ത്ത­തി­നാല്‍ മൂ­ത്ത­വളായ രമ്യ­യോ­ട് പഠ­നം നിര്‍­ത്താന്‍ മാ­താ­വ് ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു. ഇ­തി­ലു­ള്ള മ­നോ­വി­ഷ­മ­മാ­ണ് മ­ര­ണത്തി­ന് കാ­ര­ണ­മെ­ന്ന് വീ­ട്ടു­കാര്‍ പ­റ­ഞ്ഞു.

ആ­ദൂര്‍ പോ­ലീ­സ് മൃ­ത­ദേ­ഹം ഇന്‍­ക്വ­സ്­റ്റ് ന­ടത്തി. കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നു ശേ­ഷം ശ­നി­യാഴ്­ച ഉ­ച്ച­യോ­ടെ മൃ­ത­ദേ­ഹം ബ­ന്ധു­ക്കള്‍­ക്ക് വിട്ടു­കൊ­ടുത്തു.




Keywords: Kasargod, Karadukka, Police, Suicide, Hospital, M.Ramya, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia