ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് എസ് എ പുതിയവളപ്പില്‍ അന്തരിച്ചു
Sep 28, 2017, 10:07 IST
തലശ്ശേരി: (www.kasargodvartha.com 28.09.2017) ഐഎന്‍എല്‍ സംസ്ഥാന പ്രസിഡണ്ട് എസ് എ പുതിയവളപ്പില്‍ (73) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ തലശ്ശേരിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 2004 ല്‍ ഐ എന്‍ എല്ലിന്റെ സംസ്ഥാന പ്രസിഡണ്ടായി ചുമതലയേറ്റ പുതിയവളപ്പില്‍ നീണ്ട 13 വര്‍ഷ കാലം ഐഎന്‍എല്ലിനെ നേതൃനിരയില്‍ നിന്ന് നയിച്ചയാളാണ്.
എംഎസ്എഫിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ എസ് എ അറുപതുകളില്‍ എം എസ് എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. തലശ്ശേരിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം വൈകീട്ട് നാലു മണിയോടെ ഓടത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
എസ് എയുടെ വിയോഗത്തെ തുടര്‍ന്ന് ആദര സൂചകമായി രണ്ടു മണി മുതല്‍ ആറു മണി വരെ തലശ്ശേരി നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines, Death, Obituary, INL State president S.A Puthiyavalappil passes away
Keywords: News, Kerala, Top-Headlines, Death, Obituary, INL State president S.A Puthiyavalappil passes away