city-gold-ad-for-blogger

ബാറിനു അകത്ത് പരിക്കേറ്റ ഗള്‍ഫുക്കാരനായ വീഡിയോ ഗ്രാഫര്‍ മരിച്ചു; സുഹ്യത്ത് കസ്റ്റഡിയില്‍

ബാറിനു അകത്ത് പരിക്കേറ്റ ഗള്‍ഫുക്കാരനായ വീഡിയോ ഗ്രാഫര്‍ മരിച്ചു; സുഹ്യത്ത് കസ്റ്റഡിയില്‍
Gangadharan Thayambath
പയ്യന്നൂര്‍: ബാറിനകത്ത് ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ ഗള്‍ഫുക്കാരനായ വീഡിയോഗ്രാഫര്‍ മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂര്‍ കിഴക്കെ കണ്ടങ്കാളി സ്വദേശിയും ഇപ്പോള്‍ പയ്യന്നൂര്‍ കോളജിനടുത്ത് എടാട്ട് താമസക്കാരനുമായ തായമ്പത്ത് ഗംഗാധരനാ(46)ണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണു ഗംഗാധരനെ പയ്യന്നൂരിലെ ബാറിനകത്ത് അവശനിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണു നിഗമനം. അതേസമയം ഗംഗാധരന്റെ കൂടെ ബാറിലുണ്ടായിരുന്ന ഒളവറ സ്വദേശിയായ യുവാവ് അപ്രത്യക്ഷമായതാണു സംശയത്തിനിടയാക്കിയത്. ഈ യുവാവാണ് ഗംഗാധരന്‍ അവശനിലയില്‍ കിടക്കുന്നതായ വിവരം ഗംഗാധരന്റെ സഹോദരന്‍ രാജീവനെ അറിയിച്ചത്.
രാജീവനും സുഹൃത്തുക്കളും ചേര്‍ന്നാണു ഗംഗാധരനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കൂടെയുണ്ടായിരുന്ന ഒളവറ സ്വദേശി ആശുപത്രിയിലേക്കു പോകാതെ അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരന്‍ രാജീവന്‍ നല്‍കിയ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. സുഹ്യത്തായ യുവാവ് പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ബീനയാണ് മരിച്ച ഗംഗാധരന്റെ ഭാര്യ. മക്കള്‍: ധീരജ്, ധനുജ. നേരത്തെ വീഡിയോ ഗ്രാഫറായിരുന്ന ഗംഗാധരന്‍ ഗള്‍ഫില്‍ പോയി അടുത്ത കാലത്താണ് തിരിച്ചുവന്നത്. ബാറിനകത്ത് സംഘട്ടനം നടന്നിരുന്നുവോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

Keywords: Kasaragod, Payyannur, Obituary, പയ്യന്നൂര്‍, വീഡിയോ ഗ്രാഫര്‍, സുഹ്യത്ത്, കസ്റ്റഡിയില്‍

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia