വാഹനാപകടത്തില്‍ പരിക്കേറ് ചികിത്സയിലായിരുന്ന വൈദികന് മരിച്ചു
Mar 27, 2012, 10:20 IST

തൃക്കരിപ്പൂര്‍: തളിപ്പറമ്പ് കരിമ്പത്ത് ശനിയാഴ്ച രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന് മരിച്ചു. ഇരിട്ടി പള്ളി വികാരി ഫാ. ബിജു കാരക്കാട് (34 ) ആണ് മരിച്ചത്.
പിലാത്തറയില്‍ നിന്നും ഇരിട്ടി പള്ളിയിലേക് പോകുമ്പോഴാണ് അപകടം. വൈദികന് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. മൂന്ന് വര്‍ഷം മുമ്പ് തൃക്കരിപ്പൂര്‍ സെന്റ്പോള്‍സ് പള്ളിയില്‍ വികാരിയായി സേവനമനുഷ്ഠിച്ചിരുന്നു. പിലാത്തറ കുണ്ടംകുഴിയിലെ ദാവീദിന്റെയും ഫിലോമിനയുടെയും മകനാണ്. സഹോദരങ്ങള്‍: ക്രിസ്റി, സോഫി. സംസ്ക്കാരം വ്യാഴാഴ്ച നടക്കും.
Keywords: Father Biju Karakat, Accident, Obituary, Trikaripur, Kasaragod