city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഘട്ടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്തു; മകന്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന

ഉദുമ: (www.kasargodvartha.com 03/05/2016) കുടുംബവഴക്കിനിടെയുണ്ടായ സംഘട്ടനത്തിനിടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. സംഭവത്തില്‍ ബേക്കല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.  ഉദുമ ബാര അടുക്കത്ത്‌വയലിലെ സുന്ദരന്‍ (50) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രിയാണ് കുടുംബവഴക്കിനിടെയുണ്ടായ സംഘട്ടനത്തില്‍ സുന്ദരന് പരിക്കേറ്റത്.

മകന്‍ സന്തോഷുമായാണ് (26) കലഹമുണ്ടായത്. മദ്യലഹരിയിലായിരുന്നു ഇവര്‍തമ്മില്‍ ഏറ്റുമുട്ടിയിരുന്നത്. ഗുരുതരമായി പരിക്കേറ്റ സുന്ദരനെ മംഗളൂ വെന്റ്‌ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സുന്ദരന്‍ മരണപ്പെട്ടത്. ആശുപത്രിയില്‍നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഐ പി സി 174 പ്രകാരം അസ്വഭാവിക മരണത്തിന് കേസെടുത്തത്.

സംഘട്ടനത്തിനിടെ സുന്ദരന് കുത്തേറ്റതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ മരണകാരണം ഇതുതന്നെയാണോയെന്ന് വിശദമായ പോസ്റ്റുമോര്‍ട്ടത്തില്‍മാത്രമേ വ്യക്തമാവുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതാകാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ബേക്കല്‍ എസ് ഐ ആദം ഖാന്‍ ഇന്‍ക്വസ്റ്റിനായി മംഗളൂരു ആശുപത്രിയിലേക്ക് പോയിരിക്കുകയാണ്.

സംഘട്ടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്തു; മകന്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന

Keywords:  Udma, Kasaragod, Kerala, Clash, Obituary, Father, Son, Custody, Injured man dies; son in Police custody

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia