city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | ട്രെയിനില്‍ നിന്നും ഇറങ്ങവെ വീണ് പരിക്കേറ്റ പ്രവാസി മരിച്ചു

കാസര്‍കോട്: (KasargodVartha) ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ പ്രവാസി മരിച്ചു. ചെമ്മനാട് കടവത്ത് സ്വദേശിയും മംഗളൂറില്‍ കുടുംബസമേതം താമസിക്കുകയും ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ - ഹാജറ ദമ്പതികളുടെ മകന്‍ ബശീര്‍ (62) ആണ് മരിച്ചത്.
 
Obituary | ട്രെയിനില്‍ നിന്നും ഇറങ്ങവെ വീണ് പരിക്കേറ്റ പ്രവാസി മരിച്ചു
അപകടത്തില്‍ മരണപ്പെട്ട ബശീര്‍

കഴിഞ്ഞ ദിവസം കാസര്‍കോട് റെയിവേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലാണ് അപകടം സംഭവിച്ചത്.

ബശീറിന്റെ പിതാവ് അബ്ദുൽ ഖാദര്‍ ഒരാഴ്ച മുമ്പ് മരിച്ചിരുന്നു. പിതാവിന്റെ മരണവിവരമറിഞ്ഞ് ചെമ്മനാട് തറവാട് വീട്ടിലെത്തിയ ബശീര്‍ മംഗ്ലൂറിലേക്ക് പോയിരുന്നു.

രണ്ട് ദിവസത്തിന് ശേഷം വീണ്ടും ചെമ്മനാട്ടെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിനില്‍ ഉറങ്ങിപ്പോയ ബഷീര്‍ വണ്ടി കാസര്‍കോട് വിട്ട ശേഷമാണ് ഉണര്‍ന്നത്. പെട്ടെന്ന് ചാടിയിറങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ഒരു കാല്‍ അറ്റ് തൂങ്ങിയിരുന്നു.

ദേഹമാസകലം പരുക്കേറ്റ ബശീറിനെ ഉടന്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നടത്തി മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സുലൈഖ. നാല് പെണ്‍മക്കളുണ്ട്.

ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
  
Obituary | ട്രെയിനില്‍ നിന്നും ഇറങ്ങവെ വീണ് പരിക്കേറ്റ പ്രവാസി മരിച്ചു
ഒരാഴ്ച മുമ്പ് മരണപ്പെട്ട ബശീറിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍


Obituary | ട്രെയിനില്‍ നിന്നും ഇറങ്ങവെ വീണ് പരിക്കേറ്റ പ്രവാസി മരിച്ചു

Keywords:  Kasaragod, Kasaragod-News, Accident,  Kerala,Kerala-News, Obituary, Top-Headlines, Accident-News, Railway Station, Train, Death, Injured expatriate who fell from the running train, died.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia