പിഞ്ചു കുഞ്ഞ് മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു
Jan 7, 2015, 14:29 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 07/01/2015) മഞ്ഞപ്പിത്തം ബാധിച്ചു പിഞ്ചുകുഞ്ഞ് മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ മജലിലെ ബഷീര്‍-റുബീന ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ്മാന്‍ ബാസിം (മൂന്ന്) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ യാണ് മരണം.
അസുഖം ബാധിച്ച ബാസിമിനെ ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടോടെ വീട്ടിലേക്കു മടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ അസുഖം മൂര്‍ച്ഛിച്ച ബാസിമിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മൃതദേഹം ഉച്ചയോടെ മജല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഒരു വയസുള്ള ബാദിയ ബാസിമിന്റെ സഹോദരിയാണ്.

Keywords: Mogral puthur, Fever, Obituary, Child, Kasaragod, Kerala, Infant died of jaundice.