city-gold-ad-for-blogger

ഇന്ത്യൻ എക്സ്പ്രസ്സ് മുൻ റിപ്പോർട്ടർ കളത്തിൽ രാമകൃഷ്‌ണൻ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 28/02/2017) ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ കാസർകോട് ബ്യൂറോ ചീഫായിരുന്ന കളത്തിൽ രാമകൃഷ്‌ണൻ(65) നിര്യാതനായി. വ്യക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാവാഴ്ച ബംഗളൂരു ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം വില്‍സണ്‍ ഗാര്‍ഡന്‍ ശ്മശാനത്തില്‍ ബുധനാഴ്ച നടക്കും.

ഇന്ത്യന്‍ എക്‌സ്പ്രസ്സിലും ന്യൂ ഇന്ത്യന്‍ എക്പ്രസ്സിലും 20 വര്‍ഷത്തോളം ജോലി ചെയ്ത രാമകൃഷ്‌ണൻ കഴിഞ്ഞ ആറ് മാസത്തോളമായി ബംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ഡയാലിസിന് വിധേയനായിക്കൊണ്ടിരിക്കുകയായിരുന്നു.

2001-2012 കാലത്തില്‍ കാസര്‍കോട് ജോലി ചെയ്യുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ എങ്ങനെ അത് ജനിതക രോഗത്തിനും കാന്‍സറിനും കരണമാകുന്നതെങ്ങനെയെന്നും ചോദിച്ചു കൊണ്ട് നടത്തിയ റിപ്പോര്‍ട്ട് വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. 2015 ല്‍ ജോലി ഉപേക്ഷിച്ച അദ്ദേഹം പ്രസിദ്ധീകരിച്ച എന്‍ഡോസള്‍ഫാന്‍ എന്ന പുസ്തകത്തില്‍ ഇവിടുത്തെ രാഷ്ട്രീയക്കാരെയും മറ്റു സാമൂഹിക പ്രവര്‍ത്തകരെയും ശക്തമായി വിമര്‍ശിച്ചിരുന്നു.
ഇന്ത്യൻ എക്സ്പ്രസ്സ് മുൻ റിപ്പോർട്ടർ കളത്തിൽ രാമകൃഷ്‌ണൻ നിര്യാതനായി


എന്‍ഡോസള്‍ഫാന്‍ ഗൂഡാലോചനയുടെയും കേരളത്തിലെ കൊള്ളക്കാരുടെയും അനന്തരഫലമാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം യൂറോപ്യന്‍ യൂണിയന്‍ അവരുടെ കീടനാശിനി ചിലവാക്കാനുള്ള ഒരു ഉപാധിയായി എന്‍ഡോസള്‍ഫാന്‍ മാറ്റുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു.

എ കെ രഞ്ചനയാണ് ഭാര്യ. രാഹുല്‍ റാം (അബുദാബിയില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍) പ്രഫുല്‍ റാം (ബംഗളൂരു ഇന്‍ഫോസിസി എഞ്ചിനീയര്‍) എന്നിവർ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Death, Report, Treatment, Hospital, Medical College, Funeral, Endosulfan, Obituary, Indin Express ex reporter Kalathil Ramakrishnan passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia