city-gold-ad-for-blogger

ബാങ്ക് വിളിക്കുന്നതിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

Portrait of Maulana Abdul Latheef Madani.
Photo: Special Arrangement/ Enhanced by Pixverse

● മുഅദ്ദിൻ അവധിയിലായതിനാലാണ് ഇമാം ബാങ്ക് വിളിച്ചത്.
● ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
● ഇമാമിന്റെ അന്ത്യനിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
● ഇശാ നമസ്കാരത്തിന് ശേഷം പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മയ്യിത്ത് നമസ്കാരം നടന്നു.
● മൃതദേഹം സ്വദേശമായ ബിസി റോഡിലേക്ക് കൊണ്ടുപോയി ഖബറടക്കി. 

മംഗ്ളൂരു: (KasargodVartha) ഉത്തര കന്നട ജില്ലയിലെ ഹൊന്നാവർ താലൂക്കിൽ  മുഹിയിദ്ദീൻ ജുമാമസ്ജിദിൽ ചൊവ്വാഴ്ച അസർ ബാങ്ക് വിളിക്കുന്നതിനിടെ ഇമാം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മംഗ്ളൂർ ബിസി റോഡ് സ്വദേശിയായ അബ്ദുൽ ലത്വീഫ് മദനിക്കാണ് (51) അന്ത്യം സംഭവിച്ചത്. മുഹിയിദ്ദീൻ ജുമാമസ്ജിദിൽ ഇമാമും മദ്റസ അധ്യാപകനുമായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

ബാങ്ക് വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു

പതിവായി ബാങ്ക് വിളിക്കാറുള്ള മുഅദ്ദിൻ അവധിയിലായിരുന്നതിനാലാണ് ഇമാം ബാങ്ക് വിളിച്ചത്. ബാങ്ക് വിളി മധ്യ ഭാഗത്ത് എത്തിയതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മദനി മൈക്ക് പോയിൻ്റിന് ചുവടെ ഇരിക്കുകയായിരുന്നു. ഈ രംഗം കണ്ട് പള്ളിയിൽ ഉണ്ടായിരുന്ന കുറച്ചുപേർ അരികിലെത്തി. ബാങ്കൊലി നിലച്ചതിൽ അസ്വസ്ഥരായ വിശ്വാസികളും പിന്നാലെ പള്ളിയിലേക്ക് ഒഴുകിയെത്തി. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഖബറടക്കം സ്വദേശത്ത്

സിസിടിവിയിൽ പതിഞ്ഞ ഇമാമിൻ്റെ അന്ത്യ നിമിഷ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ പള്ളിയിലേക്ക് ഒഴുകിയെത്തി. ചൊവ്വാഴ്ച ഇശാ നമസ്കാരത്തിന് ശേഷം മുഹിയിദ്ദീൻ ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരം നടന്നു. മദനിയുടെ ശിഷ്യരും പണ്ഡിതരും പ്രദേശവാസികളും ഉൾപ്പെടെ വൻ ജനാവലി ഇതിൽ പങ്കെടുത്തു. പിന്നീട് മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി ഖബറടക്കം നടത്തി. ഭാര്യയും ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്.

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Maulana Abdul Latheef Madani (51), an Imam from BC Road near Mangaluru, passed away due to a heart attack while calling the Asar Azan at a mosque, and the CCTV footage of his final moments has been widely shared.

#MangaluruNews #ImamDeath #Honnavar #HeartAttack #MalayalamNews #KarnatakaNews #CCTVFootage #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia