Death | ഡെല്‍ഹിയില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍

●ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജിതേന്ദ്ര റാവത്താണ് മരിച്ചത്.
●വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെ ചാണക്യപുരിയിൽ ആയിരുന്നു സംഭവം.
●ഉദ്യോഗസ്ഥൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷാദത്തിലായിരുന്നു എന്ന് പോലീസ് അറിയിച്ചു.
●സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
●വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
ന്യൂഡല്‍ഹി: (KasargodVartha) ചാണക്യപുരിയില്‍ മുതിര്‍ന്ന ഐഎഫ്എസ് (Indian Foreign Services) ഉദ്യോഗസ്ഥനെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചാണക്യപുരി സ്വദേശി ജിതേന്ദ്ര റാവത്താണ് മരിച്ചത്. ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെ ചാണക്യപുരി ഏരിയയിലുള്ള കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും 35 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായി സ്ഥിരീകരിച്ചു. ജീവനൊടുക്കുകയായിരുന്നുവെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അധികൃതര്‍ ഇപ്പോള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി,
ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുഃഖിതനായിരുന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. ജീവനൊടുക്കാനുള്ള കാരണം വ്യക്തമാക്കുന്ന കുറിപ്പുകളോ മറ്റ് തെളിവുകളോ ലഭ്യമായിട്ടില്ല. ഡല്‍ഹിയുടെ നയതന്ത്ര കേന്ദ്രം എന്നറിയപ്പെടുന്ന ചാണക്യപുരിയില്‍ വിവിധ എംബസികളും സര്‍ക്കാര്‍ ഓഫീസുകളും ഉണ്ട്. ഉദ്യോഗസ്ഥന്റെ പ്രൊഫഷണല്‍ പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജിതേന്ദ്ര റാവത്തിന്റെ മരണത്തില്‍ വിദേശകാര്യ മന്ത്രാലയം അനുശോചിച്ചു. 'വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ 2025 മാര്‍ച്ച് 07 ന് രാവിലെ ന്യൂഡല്‍ഹിയില്‍ അന്തരിച്ചു. കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും മന്ത്രാലയം നല്‍കുന്നുണ്ട്. ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ദുഃഖത്തിന്റെയും പ്രയാസത്തിന്റെയും ഈ മണിക്കൂറില്‍ മന്ത്രാലയം കുടുംബത്തോടൊപ്പം നില്‍ക്കുന്നു. ഈ ദുഃഖസമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല,' വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
Senior IFS officer, Jitendra Rawat, died after falling from a building in Chanakyapuri, Delhi. Police are investigating the incident, stating he was depressed. The Ministry of External Affairs expressed condolences.
#DelhiNews, #IFSOfficer, #Death, #Suicide, #Chanakyapuri, #Investigation