സ്നേഹിക്കാനും ചേർത്തുപിടിക്കാനും ആളില്ലാതെ പോയൊരു കൗമാരം: കളിയാക്കൽ വരുത്തിയ വിപത്ത്

● അണക്കര ചെല്ലാർകോവിൽ സ്വദേശി പൗളിനാണ് മരിച്ചത്.
● സ്കൂട്ടർ ഓടിക്കാൻ പഠിക്കുമ്പോൾ മറിഞ്ഞുവീണു.
● വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
● ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
● വണ്ടൻമേട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
തൊടുപുഴ: (KasargodVartha) സ്കൂട്ടർ ഓടിക്കാൻ പഠിക്കുമ്പോൾ മറിഞ്ഞുവീണതിനെ തുടർന്ന് കൂട്ടുകാർ കളിയാക്കിയതിന് പിന്നാലെ 14 വയസ്സുകാരിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി അണക്കര ചെല്ലാർകോവിൽ ചിറയ്ക്കൽ റോബിൻ്റെ മകൾ പൗളിൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് വണ്ടൻമേട് പോലീസ് പറയുന്നത്: കൂട്ടുകാർ കളിയാക്കിയതിനെ തുടർന്ന് പൗളിൻ വീടിനുള്ളിലേക്ക് ഓടിപ്പോയെന്നാണ് ലഭിക്കുന്ന വിവരം. വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിയാക്കിയതില്‍ മനംനൊന്ത് 14 വയസ്സുകാരി ജീവനൊടുക്കിയതായാണ് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഈ ദുഃഖകരമായ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: Fourteen-year-old girl in Idukki allegedly died after being mocked by friends for falling while learning to ride a scooter, according to police reports.
#Idukki, #TeenSuicide, #BullyingAllegation, #KeralaNews, #PoliceVersion, #Anakkara