Accident | ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ അടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം

● മരിച്ചത് ഒളിംപ്യന്‍ ബിനാമോളുടെ സഹോദരിയും ഭര്‍ത്താവും.
● വാഹനം ഓടിച്ചിരുന്നത് സഹോദരന്‍ കെ എം ബിനുവിന്റെ ഭാര്യാ പിതാവ്.
● അപകടം ബന്ധുവീട്ടില്‍ പോയി തിരികെ വരുന്നതിനിടെ.
● പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തൊടുപുഴ: (KasargodVartha) ഇടുക്കി പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പന്നിയാര്‍കുട്ടി ഇടയോടിയില്‍ ബോസ് (55), ഭാര്യ റീന (48), വാഹനം ഓടിച്ചിരുന്ന എബ്രഹാം (50) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
പന്നിയാര്‍കുട്ടി പുതിയ പാലത്തിന് സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടില്‍ പോയി തിരികെ വരികയായിരുന്നു. പന്നിയാര്‍കുട്ടി പള്ളിക്കു സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരുക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബോസും റീനയും യാത്രാമധ്യേ തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെയാണ് എബ്രഹാം മരിച്ചത്. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്. ഒളിംപ്യന്‍ കെ എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരന്‍ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം. എബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്.
അപകടവാര്‍ത്ത പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തുക.
Three people, including a couple, died in a jeep accident in Idukki's Panniyarkutty. The jeep lost control and fell into a gorge. The victims were returning from a relative's house. Rescue efforts were conducted by locals and the fire force.
#IdukkiAccident #JeepAccident #TragicDeath #KeralaAccident #Panniyarkutty #RoadSafety