ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.ശാരദ നിര്യാതയായി
Apr 3, 2013, 18:22 IST
കുറ്റിക്കോല്‍: ഐ.സി.ഡി.എസ് സൂപ്പര്‍ വൈസറായിരുന്ന കുറ്റിക്കോല്‍ തൊട്ടിയിലെ കെ. ശാരദ (48) നിര്യാതയായി. ദീര്‍ഘകാലം അംഗണ്‍വാടി അധ്യാപികയായിരുന്നു. മികച്ച അംഗണ്‍വാടി അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ആറുവര്‍ഷത്തോളമായി ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്. ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുളിയാറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതല കൂടി വഹിച്ചു. മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ക്കുള്ള അംഗീകാരവും ലഭിച്ചിരുന്നു.
പരേതനായ ഗോവിന്ദന്റെയും പാര്‍വതിയമ്മയുടെയും മകളായ ശാരദ അവിവാഹിതയാണ്. സഹോദരങ്ങള്‍:
ലക്ഷ്മി, കെ. ബാലകൃഷ്ണന്‍ (റിട്ട. സെക്രട്ടറി, കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക്), അച്യുതന്‍, കെ. പ്രഭാകരന്‍ (കൃഷി അസിസ്റ്റന്റ്, കുറ്റിക്കോല്‍ കൃഷിഭവന്‍), കെ ദേവകി (റിട്ട. അധ്യാപിക, കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), രത്‌നാവതി (തൃക്കരിപ്പൂര്‍).

Keywords: ICDC, Supervisor, K.Saradha, Obituary, Kuttikol, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News