മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജോ. സെക്രട്ടറി ഇബ്രാഹിം പെര്‍വാഡ് നിര്യാതനായി
Jul 19, 2015, 12:50 IST
കുമ്പള: (www.kasargodvartha.com 19/07/2015) മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജോ. സെക്രട്ടറി ഇബ്രാഹിം പെര്‍വാഡ് (55) നിര്യാതനായി. മുമ്പ് സി പി എമ്മിലും പി ഡി പിയിലും പ്രവര്‍ത്തിച്ചിരുന്ന ഇബ്രാഹിം ഏഴു വര്‍ഷം മുമ്പാണ് മുസ്ലിം ലീഗില്‍ ചേര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഇബ്രാഹിം വീട്ടിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഇബ്രാഹിം. നാട്ടിലെ എല്ലാ പൊതുകാര്യങ്ങളിലും ഇബ്രാഹിമിന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഇല്യാസ്, നിയാസ്.
Keywords: Kasaragod, Kerala, Kumbala, Muslim-league, Perwad, Ibrahim Perwad passes away.
Advertisement:

Advertisement: