city-gold-ad-for-blogger

മാതാവിനെ ആശുപത്രിയിലെത്തിച്ച മകന്‍ കുഴഞ്ഞുവീണ് മരിച്ചു

കളനാട്: (www.kasargodvartha.com 09.05.2014) ഗുരുതരാവസ്ഥയിലായ മാതാവിനെ ആശുപത്രിയിലെത്തിച്ച മകന്‍ കുഴഞ്ഞുവീണ് മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ പരേതനായ മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം (56) ആണ് മരിച്ചത്.

വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് മാതാവ് ആഇഷാബിയെ ഉദുമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആഇഷാബിയുടെ നില ഗുരുതരമായതിനാല്‍ ആംബുലന്‍സില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചയുടനെ ഇബ്രാഹിം കുഴഞ്ഞു വീഴുകയായിരുന്നു. മകന്റെ മരണ വാര്‍ത്തയറിയാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ആഇഷാബി.

നഫീസയാണ് ഇബ്രാഹിമിന്റെ ഭാര്യ. മക്കള്‍: സക്കരിയ, ആസിഫ് (ഇരുവരും ദുബൈ), ജസീല, ജാസ്മിന്‍, ഷമീമ, സഫ്‌വാന. മരുമക്കള്‍: ഹനീഫ് പുളുന്തോട്ടി, അബ്ദുല്ല ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: ബീഫാത്വിമ, ദൈനബി, നഫീസ.
മാതാവിനെ ആശുപത്രിയിലെത്തിച്ച മകന്‍ കുഴഞ്ഞുവീണ് മരിച്ചു
ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
അഞ്ചുവയസുകാരന്റെ വാല്‍ നീക്കം ചെയ്തു

Keywords : Obituary, Son, Death, Hospital, Kasaragod, Kerala, Kalanad, Ibrahim, Ishabi, Udma.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
kvarthakgd1
kvarthakgd1

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia