മാതാവിനെ ആശുപത്രിയിലെത്തിച്ച മകന് കുഴഞ്ഞുവീണ് മരിച്ചു
May 9, 2014, 20:34 IST
കളനാട്: (www.kasargodvartha.com 09.05.2014) ഗുരുതരാവസ്ഥയിലായ മാതാവിനെ ആശുപത്രിയിലെത്തിച്ച മകന് കുഴഞ്ഞുവീണ് മരിച്ചു. കളനാട് അയ്യങ്കോല്‍ റോഡിലെ പരേതനായ മുഹമ്മദിന്റെ മകന് ഇബ്രാഹിം (56) ആണ് മരിച്ചത്.
വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് മാതാവ് ആഇഷാബിയെ ഉദുമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആഇഷാബിയുടെ നില ഗുരുതരമായതിനാല്‍ ആംബുലന്‍സില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചയുടനെ ഇബ്രാഹിം കുഴഞ്ഞു വീഴുകയായിരുന്നു. മകന്റെ മരണ വാര്‍ത്തയറിയാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ആഇഷാബി.
നഫീസയാണ് ഇബ്രാഹിമിന്റെ ഭാര്യ. മക്കള്‍: സക്കരിയ, ആസിഫ് (ഇരുവരും ദുബൈ), ജസീല, ജാസ്മിന്, ഷമീമ, സഫ്വാന. മരുമക്കള്‍: ഹനീഫ് പുളുന്തോട്ടി, അബ്ദുല്ല ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: ബീഫാത്വിമ, ദൈനബി, നഫീസ.
ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് മാതാവ് ആഇഷാബിയെ ഉദുമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആഇഷാബിയുടെ നില ഗുരുതരമായതിനാല്‍ ആംബുലന്‍സില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചയുടനെ ഇബ്രാഹിം കുഴഞ്ഞു വീഴുകയായിരുന്നു. മകന്റെ മരണ വാര്‍ത്തയറിയാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ആഇഷാബി.
ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
അഞ്ചുവയസുകാരന്റെ വാല് നീക്കം ചെയ്തു
Keywords : Obituary, Son, Death, Hospital, Kasaragod, Kerala, Kalanad, Ibrahim, Ishabi, Udma.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067