ഇബ്രാഹിം ഫൈസിക്ക് കണ്ണീരോടെ വിട, പ്രവര്‍ത്തകരെ ഈറനണിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍
Sep 3, 2019, 23:35 IST
ചെങ്കള: (www.kasargodvartha.com 03.09.2019) ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അന്തരിച്ച എസ്‌കെകെഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാറി(43)ന് നാട് കണ്ണീരോടെ വിട നല്‍കി. മൃതദേഹം ഉച്ചക്ക് മൂന്ന് മണിയോടെ ചെങ്കള ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി. അദ്ദേഹത്തെ ഒരുനോക്ക് കാണാന്‍ വസതിയിലും പള്ളിയിലും വന്‍ ജനപ്രവാഹമായിരുന്നു.
അല്‍പ ദിവസം മുമ്പ് ഫൈസി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ യാത്രാ മൊഴി നല്‍കാനെത്തിയ പ്രവര്‍ത്തകരെ കണ്ണീരണിയിച്ചു. ഒന്നും നഷ്ടപ്പെടുമോ എന്ന വേവലാതിയില്ല, യാത്ര ചോദിക്കാന്‍ കഴിഞ്ഞെന്നു വരില്ല.., അതോണ്ട് പറയുകയാ, പടച്ചോന്‍ വിളിച്ചാല്‍ ഞാനങ്ങു പോകും. എല്ലാം പൊറുക്കുക. ഇതായിരുന്നു ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അത് അറംപറ്റിയ വാക്കായിപ്പോയെന്ന് സുഹൃത്തുക്കളും പ്രവര്‍ത്തകരും പറയുന്നു.
മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ ത്വാഖ അഹ് മദ് അല്‍ അസ്ഹരി നേതൃത്വം നല്‍കി. ഖബറടക്കത്തിന് ശേഷം സമസ്തയും പോഷക ഘടകങ്ങളും ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റിയും സംയുക്തമായി അനുസ്മരണ സമ്മേളനം നടത്തി.
സംഘടന രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത ഉറച്ച മനസും പാല്പുഞ്ചിരിയും ഇബ്രാഹിം ഫൈസിയുടെ പ്രത്യേകതയാണ്. അപൂര്‍വ്വം നേതാക്കള്‍ക്ക് മാത്രം ഉണ്ടാകുന്ന പക്വതയും പാകവും യുവത്വത്തില്‍ തന്നെ കരസ്ഥമാക്കിയ നേതാവ് കൂടിയായിരുന്നു ഫൈസി. മികച്ച പ്രവര്‍ത്തനത്തിന് ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമ അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം.
സംഘടന പ്രവര്‍ത്തനം ജില്ലയില്‍ സജീവമാക്കുന്നതിലും ശാസ്ത്രീയമാക്കുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മികവുറ്റതായിരുന്നു. സംഘടനയുടെ പ്രഥമ ജില്ലാ സമ്മേളനം നടന്നത് 2009 ലാണ്. കാസര്‍കോട് വാദീ ദീനാറില്‍ വലിയ ജനപങ്കാളിത്വത്തോടെയായിരുന്നു സമ്മേളനം നടന്നത്. വിദേശ അതിഥികളെ കൊണ്ടും നേതാക്കളെ കൊണ്ടും ശ്രദ്ധേയമായിരുന്നു.
മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സമ്മേളനവേദി സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി അനുഗ്രഹിച്ച പ്രസ്തുത സമ്മേളനം ജില്ലയില്‍ സംഘടനയെ ജനകീയമാക്കുന്നതില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സമാപന സമ്മേളന ഉദ്ഘാടനം സമസ്ത പ്രസിഡന്റ് മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരും നിര്‍വഹിച്ചതോടെ എസ്‌കെഎസ്എസ്എഫിന് ജില്ലയില്‍ ഉണ്ടായത് പുത്തനുണര്‍വ്വാണ്.
ജില്ലാ ജനറല്‍ സെക്രട്ടറിയായി അക്കാലത്തു പ്രവര്‍ത്തിച്ചിരുന്ന ഇബ്രാഹിം ഫൈസിയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിക്കാന്‍ തുടക്കമിട്ടതും. ഇബ്രാഹിം ഫൈസിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞതോടെ മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വീട്ടിലേക്കു ഒഴുകിയെത്തിയിരുന്നു.

മികച്ച പ്രവര്‍ത്തനത്തിന് കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമാ അവാര്‍ഡ് സമസ്ത വൈസ് പ്രസിഡന്റും മുന്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന യു എം അബ്ദുര്‍ റഹ് മാന്‍ മൗലവിയില്‍ നിന്നും ഇബ്രാഹിം ഫൈസി ഏറ്റുവാങ്ങുന്നു
Keywords: Kerala, kasaragod, news, Death, Obituary, Samastha, Ibrahim Faisy Jediyar's dead body buried.