city-gold-ad-for-blogger

Obituary | പ്രവാസി എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു

ചെര്‍ക്കള: (www.kasargodvartha.com) പ്രവാസി എഴുത്തുകാരനും കാസര്‍കോട് സാഹിത്യ വേദി അംഗവുമായ ഇബ്രാഹിം ചെര്‍ക്കള (68) അന്തരിച്ചു.
                
Obituary | പ്രവാസി എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു

ന്യുമോണിയ ബാധിച്ചാണ് മരണം സംഭവിച്ചത്. ഡെല്‍ഹി യാത്രയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.

ഗള്‍ഫില്‍ ഏറെക്കാലം ജോലി ചെയ്തിരുന്നു. പ്രാവാസികളുടെ ജീവിതഗന്ധിയായ നിരവധി രചനകളിലൂടെയാണ് ശ്രദ്ധേയനായത്. കാസര്‍കോടിന്റെ സാംസ്‌ക്കാരിക - സാഹിത്യ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കാ സര്‍കോട് സാഹിത്യ വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

സഹപ്രവര്‍ത്തകനായ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുമായുള്ള ആത്മബന്ധം കാസര്‍കോടിന്റെ സാംസ്‌ക്കാരിക മണ്ഡലത്തില്‍ അടയാളപ്പെടുത്താന്‍ സഹായകരമായി.

സൗമ്യ സ്വഭാവക്കാരനായിരുന്ന ഇബ്രാഹിം ചെര്‍ക്കയ്ക്ക് ഗള്‍ഫിലും നാട്ടിലുമായി ഒരുപാട് സുഹൃദ് വലയമുണ്ട്.

പരേതരായ ബി കെ അബ്ദുല്ല ഹാജി - ആസിയ ഉമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: റംല പള്ളിക്കര.
മക്കൾ: മുഹമ്മദ് അൽത്വാഫ് (ദുബൈ), അബ്ദുലത്വീഫ് (വിദ്യാർഥി). 

സഹോദരങ്ങൾ: മുഹമ്മദ് ഹാജി, മൊയ്‌തീൻ കുഞ്ഞി ആമു സ്റ്റോർ, അബ്ദുൽ ഗഫൂർ (റഹ്‌മത് നഗർ ജുമാ മസ്ജിദ് കമിറ്റി ജനറൽ സെക്രടറി), ഖദീജ, മൈമൂന, ആഇശ, പരേതനായ അബ്ദുൽ ഖാദർ.

Keywords: News, Kerala, Kasaragod, Top-Headlines, Obituary, Dead, Writer, Ibrahim Cherkala, Cherkala, Ibrahim Cherkala passed away.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia