city-gold-ad-for-blogger
Aster MIMS 10/10/2023

Ibrahim cherkala no more | ഇബ്രാഹിം ചെര്‍ക്കള: സൗമ്യ മുഖവുമായി അക്ഷര വഴികളിലൂടെ വേറിട്ട് സഞ്ചരിച്ച എഴുത്തുകാരന്‍; പ്രവാസിയുടെ നൊമ്പരങ്ങള്‍ തൂലികയില്‍ പകര്‍ത്തിയ സാഹിത്യകാരന് വിട

നാലാംമൈല്‍: (www.kasargodvartha.com) സൗമ്യ മുഖവുമായി അക്ഷര വഴികളിലൂടെ വേറിട്ട് സഞ്ചരിച്ച എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കളയ്ക്ക് നാട് വിട നല്‍കി. മൃതദേഹം നാലാംമൈല്‍ റഹ്മത് നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 11 മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. മികച്ചൊരു എഴുത്തുകാരനെയാണ് വിയോഗത്തിലൂടെ കാസര്‍കോടിന് നഷ്ടമായത്. ചെര്‍ക്കളയിലും കാസര്‍കോട്ടുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കേരളത്തിലെ വിവിധയിടങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം പിന്നീട് 23 വര്‍ഷത്തോളം ശാര്‍ജയില്‍ പ്രവാസ ജീവിതം നയിച്ചു. നാട്ടില്‍ നിന്ന് പറിച്ചുനടപ്പെട്ട് ഏകാന്തനായി ജീവിതം നയിക്കുന്ന പ്രവാസിയുടെ നൊമ്പരങ്ങള്‍ അങ്ങനെ ഇബ്രാഹിം ചെര്‍ക്കളയുടെ എഴുത്തുകളില്‍ കടന്നുവന്നു. ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയപ്പോള്‍ സാംസ്‌കാരിക വേദികളിലും കൂട്ടായ്മകളിലും സജീവമായി.
                      
Ibrahim cherkala no more | ഇബ്രാഹിം ചെര്‍ക്കള: സൗമ്യ മുഖവുമായി അക്ഷര വഴികളിലൂടെ വേറിട്ട് സഞ്ചരിച്ച എഴുത്തുകാരന്‍; പ്രവാസിയുടെ നൊമ്പരങ്ങള്‍ തൂലികയില്‍ പകര്‍ത്തിയ സാഹിത്യകാരന് വിട

20 ഓളം പുസ്തകങ്ങള്‍ ആ തൂലികയില്‍ നിന്ന് പിറന്നു. കാസര്‍കോട് വാര്‍ത്ത, കെ വാര്‍ത്ത അടക്കം ആനുകാലികങ്ങളില്‍ അദ്ദേഹം മരണം വരെയും നിരന്തരം എഴുതിയിരുന്നു. കഥകളും നോവലുകളും ഓര്‍മക്കുറിപ്പുകളും ജീവചരിത്രങ്ങളും എല്ലാം അതിലുണ്ടായിരുന്നു. മരീചികകള്‍ കൈയെത്തുമ്പോള്‍, ഈ ജന്മം ഇങ്ങനെയൊക്കെ, കാല്‍പാടുകള്‍ പതിഞ്ഞ നാട്ടുവഴികള്‍, കീറിക്കളയാത്ത ചില കുറിമാനങ്ങള്‍, സിദ്ധപുരിയിലെ ആള്‍ദൈവങ്ങള്‍.. അങ്ങനെയങ്ങനെ ഒരുപാട് രചനകള്‍ പിറന്നു.

ശാന്തി തീരം അകലെ എന്ന നോവലിന് പ്രവാസി ബുക് ട്രസ്റ്റിന്റെ 2012 ലെ അവാര്‍ഡ് ലഭിച്ചു. 2016ല്‍ തുളുനാട് നോവല്‍ അവാര്‍ഡ് നേടി. 2021ല്‍ വിവിധ മേഖകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്ക് സമ്മാനിക്കുന്ന ഭാരതീയം പുരസ്‌കാരത്തിന് വിഷച്ചുഴിയിലെ സ്വര്‍ണമീനുകള്‍ എന്ന കൃതി അര്‍ഹമായി. 2019ല്‍ ശാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രവാസം, കാലം, ഓര്‍മ എന്ന പുസ്തകം പ്രകാശനം ചെയ്തു. 2013ല്‍ പുകസ സംഘടിപ്പിച്ച ജില്ലാ തല കഥാ മത്സരത്തില്‍ സമ്മാനവും നേടിയിരുന്നു ഇദ്ദേഹം.

സാമൂഹ്യ മാധ്യമങ്ങളിലും സജീവമായിരുന്ന ഇബ്രാഹിം ചെര്‍ക്കള വലിയൊരു സൗഹൃദ് ബന്ധത്തിന്റെയും ഉടമയായിരുന്നു. അവസാന നാളുകളിലെ ഡെല്‍ഹി യാത്രയുടെ വിശേഷങ്ങള്‍ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതിനിടയിലാണ് മരണം കടന്നുവന്നത്. കാസര്‍കോട് സംസ്‌കൃതിയുടെ പ്രസിഡന്റ്, തനിമ കലാസാഹിത്യ വേദി സാഹിത്യ വിഭാഗം കണ്‍വീനര്‍, കാസര്‍കോട് സാഹിത്യ വേദി എക്‌സിക്യൂടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. സാംസ്‌കാരിക കാസര്‍കോടിന് നികത്താനാവാത്ത നഷ്ടം തന്നെയാണ് ഇബ്രാഹിം ചെര്‍ക്കളയുടെ അകാല വിയോഗം.

Keywords: News, Kerala, Kasaragod, Top-Headlines, Remembrance, Remembering, Obituary, Ibrahim Cherkala, Writer, Ibrahim Cherkala no more.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia