അമ്പലത്തറ കാലിച്ചാനടുക്കത്ത് മദ്യലഹരിയില്‍ ഭാര്യയെ തലയ്ക്കടിച്ചുകൊന്നു; ഭര്‍ത്താവ് പിടിയില്‍
Oct 21, 2016, 12:35 IST
അമ്പലത്തറ: (www.kasargodvartha.com 21/10/2016) അമ്പലത്തറ കാലിച്ചാനടുക്കത്ത് ഭര്‍ത്താവ് മദ്യലഹരിയില്‍ ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. കാലിച്ചാനടുക്കം കോളനിയിലെ നാരായണി (45) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അമ്പാടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. തലയ്ക്കടിയേറ്റ നാരായണി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. സംഭവം അറിഞ്ഞ നാട്ടുകാരാണ് പോലീസില്‍ വിവരം നല്‍കിയത്. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉന്ന ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.
Keywords: Ambalathara, Kasaragod, Kerala, Murder, Obituary, Wife, Husband, Housewife, Husband held for killing wife