city-gold-ad-for-blogger

രണ്ട് മണിക്കൂർ ഇടവേളയിൽ ഭർത്താവും ഭാര്യയും മരിച്ചു; കണ്ണീരിലമർന്ന് കുടുംബം

ഉള്ളാൾ: (www.kasargodvartha.com 29.04.2021) ഭർത്താവും ഭാര്യയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഉള്ളാളിലെ പ്രമുഖ കോൺഗ്രസ് നേതാവ് നസീർ അഹ്‌മദ് (62), ഭാര്യ ജമീല (54) എന്നിവരാണ് മരിച്ചത്. രണ്ട് മണിക്കൂർ ഇടവേളയിലായിരുന്നു രണ്ട് മരണങ്ങളും. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 
                                                                                
രണ്ട് മണിക്കൂർ ഇടവേളയിൽ ഭർത്താവും ഭാര്യയും മരിച്ചു; കണ്ണീരിലമർന്ന് കുടുംബം

അസുഖം ബാധിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രിയോടെ നസീർ അഹ്‌മദിനെ തൊക്കോട്ടിലെ ആശുപത്രിയിൽ കൊണ്ടുപോവുന്നതിനിടെ യാത്രാമധ്യേ രാത്രി 12.30 ഓടെ മരണപ്പെടുകയായിരുന്നു. പുലർചെ 2.30 ഓടെ ജമീലയും മരണപ്പെട്ടു. ഭർത്താവിന്റെ മരണത്തെ തുടർന്ന് കടുത്ത വിഷാദത്തിലായിരുന്നു അവർ.

മുസ്‌ലിം ലീഗ് ഉള്ളാൾ സോൺ സെക്രടറിയായിരുന്ന നസീർ അഹ്‌മദ്‌ പിന്നീട് കോൺഗ്രസിൽ ചേർന്നു. രണ്ട് തവണ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. ഉള്ളാൾ ബ്ലോക് കോൺഗ്രസ്‌ ജോ. സെക്രടറിയായും പ്രവർത്തിച്ചു. 15 വർഷക്കാലം മെലങ്കടി ഉറുദു സ്കൂളിന്റെ സൂപെർവൈസറി കമിറ്റി പ്രസിഡന്റായിരുന്നു. ഉള്ളാൾ സിറ്റി മുനിസിപാലിറ്റിയിലെ കുടിവെള്ളത്തിന്റെ കരാറുകാരനായിരുന്നു.

ഒരേ വീട്ടിൽ മണിക്കൂറുകൾക്കകം ഉണ്ടായ മരണങ്ങൾ കുടുംബക്കാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. രണ്ട് പേരുടെയും മൃതദേഹങ്ങൾ മയ്യടിഗർ  ഉള്ളാൾ ദർഗ ക്യാമ്പസ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Ullal, Karnataka, News, Death, Hospital, Obituary, Muslim-league, Panchayath, Congress, Municipality, Masjid, President, Husband and wife died two hours apart. 
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia