city-gold-ad-for-blogger

ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങി മരിച്ച നിലയില്‍

രാജപുരം: (www.kasargodvartha.com 13.12.2017) ഹയര്‍ സെക്കന്‍ഡറി സ്്കൂള്‍ പ്രിന്‍സിപ്പാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളും രാജപുരം കൊട്ടോടി പുഴയ്ക്കക്കരയില്‍ താമസക്കാരനുമായ ബാബു മാസ്റ്ററി(56)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ബന്തടുക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാളായിരുന്നു.

ബുധനാഴ്ച ഉച്ചയോടെയാണ്്  സംഭവം. രാവിലെ ഭാര്യയ്‌ക്കൊപ്പം രബ്ബറിന് ഉറയൊഴിക്കാന്‍ പോയി തിരിച്ചുവന്നതായിരുന്നു. രണ്ട് മാസത്തോളമായി തല വേദനയെ തുടര്‍ന്ന് അവധിയിലായിരുന്നു അധ്യാപകന്‍. വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പിലാണ് അധ്യാപകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അസുഖത്തെ തുടര്‍ന്നുള്ള മാനസിക വിഷമം കാരണം ജീവനൊടുക്കിയതാണെന്നാണ് സംശയം. ഭാര്യയും രണ്ട് മക്കളുമുണ്ട്. വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങി മരിച്ച നിലയില്‍


Keywords:  Kerala, kasaragod, news, Death, Hanged, Rajapuram, Teacher, HSS Principal found dead hanged.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia