Obitaury | തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Updated: Oct 3, 2024, 11:28 IST
Photo: Arranged
● ദ്യാനഗർ സ്വദേശിയായ പ്രഫുൽ ആണ് മരിച്ചത്
● സെപ്റ്റംബർ 16ന് വീട്ടിൽ വെച്ചായിരുന്നു സംഭവം
● കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
വിദ്യാനഗർ: (KasargodVartha) തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിദ്യാനഗർ നെൽക്കളയിലെ പരേതരായ രാഘവ-ലക്ഷ്‌മി ദമ്പതികളുടെ മകൾ പ്രഫുൽ (55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 16നാണ് വീട്ടിൽ വെച്ച് ഇവർക്ക് പൊളളലേറ്റത്.
നില ഗുരുതരമായതിനെ തുടർന്ന് ദിവസങ്ങളായി പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഇവരുടെ ഭർത്താവ് നരസിംഹ ആറ് മാസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയും വിടവാങ്ങിയത്.
ദമ്പതികൾക്ക് മക്കളില്ല. സഹോദരങ്ങൾ: ശശി, സതീശൻ, ശൈല, ശാന്തകുമാർ.
#KeralaNews #Accident #Injury #RIP #Condolence #Housefire