രണ്ട് ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Apr 4, 2015, 10:58 IST
നീലേശ്വരം: (www.kasargodvartha.com 04/04/2015) രണ്ട് ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കൊട്ടുമ്പുറത്തെ വിജയന്റെ ഭാര്യ തങ്കമണിയേയാണ് നീലേശ്വരം പടന്നക്കാട് തോട്ടത്തിന് സമീപത്തെ പുഴയില്‍ ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പാണ് തങ്കമണിയെ വീട്ടില്‍നിന്നും കാണാതായത്. തങ്കമണിയുടെ ഒരു മകന്‍ ചെറുവത്തൂരിലെ ഒരു ബലാത്സംഗ കേസില്‍ പ്രതിയായതിനെതുടര്‍ന്ന് റിമാന്‍ഡിലായി ജയിലില്‍ കഴിയുകയാണ്. മകന്‍ ബലാത്സംഗക്കേസില്‍ പ്രതിയായതിനെതുടര്‍ന്ന് മാതാവ് കടുത്ത വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും സൂചിപ്പിക്കുന്നു.
നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Drown, Housewife, Nileshwaram, Kasaragod, Kerala, Obituary, Thangamani, Housewife missing 2 days ago found dead in river.
Advertisement: