city-gold-ad-for-blogger

ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; പരാതിയുമായി സഹോദരന്‍ പോലീസില്‍

കാസര്‍കോട്: (www.kasargodvartha.com 07/09/2016) ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. വിദ്യാനഗര്‍ നെല്‍ക്കളയിലെ കൃഷ്ണന്റെ മകള്‍ ശോഭനയെ(28)യാണ് ചൊവ്വാഴ്ച വൈകുന്നേരം ചെമ്മനാട്ടെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ശോഭനയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് യുവതി മരിച്ചത്. ശോഭനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനാല്‍ തങ്ങള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നാണ് വിജയനും വീട്ടുകാരും പോലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ ശോഭനയുടെ മരണത്തില്‍ സംശയമുണ്ടെന്നും ഇത് ആത്മഹത്യാണെന്ന് കരുതാനാവില്ലെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരന്‍ ഷണ്‍മുഖന്‍ പോലീസില്‍ പരാതി നല്‍കി. വിജയന്‍ ദിവസവും മദ്യപിച്ചുവന്ന് ശോഭനയെ മര്‍ദിക്കുകയും ശാരീകികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടെന്നും ഇതേക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നും ഷണ്‍മുഖന്‍ കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡി വൈ എസ്, പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശോഭനയുടെ യഥാര്‍ഥമരണകാരണം പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ.

ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; പരാതിയുമായി സഹോദരന്‍ പോലീസില്‍

Keywords: Kasaragod, Vidya Nagar, Hospital, Police, Complaint, Obituary, Treatment, DYSP, Investigation, Postmortem.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia