യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു
Nov 30, 2016, 12:19 IST
ബദിയടുക്ക: (www.kasargodvartha.com 30/11/2016) യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബദിയടുക്ക അര്‍ത്തിപ്പള്ള ഹൗസിലെ പരേതനായ ഹംസ - നഫീസ ദമ്പതികളുടെ മകളും ബദിയടുക്ക കാടമനയിലെ അബൂബക്കറിന്റെ ഭാര്യയുമായ റംലത്തി(30)നെയാണ് തൂങ്ങിമിരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. റംലത്തിന് സുഖമില്ലെന്നും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഭര്‍ത്താവ് അറിയിച്ചതിനെതുടര്‍ന്ന് ഏക സഹോദരന്‍ ഖാദര്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിലാണ് റംലത്തിനെ കൊണ്ടുവന്നതെന്ന് വ്യക്തമായത്. മരണത്തില്‍ റംലത്തിന്റെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. 14 വര്‍ഷം മുമ്പാണ് റംലത്തിന്റെ വിവാഹം നടന്നത്.
ഇവര്‍ക്ക് അജ്മല്‍ (14), ഹബീബ (10), അഫ്‌സല്‍ (എട്ട്) മൂന്ന് മക്കളുണ്ട്. ഭര്‍ത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് റംലത്തിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ചിക്കമംഗളൂരു സ്വദേശിനിയായ റംലത്തും കുടുംബവും 20 വര്‍ഷം മുമ്പാണ് ബദിയടുക്ക പിലാങ്കട്ടയില്‍ താമസം ആരംഭിച്ചത്.
കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ റംലത്തിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചത്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദഗ്ദ്ധ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Keywords: Badiyadukka, Kasaragod, Obituary, Kerala, Housewife found dead mysteriously