വീട്ടമ്മയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
Jul 29, 2015, 09:06 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/07/2015) വീട്ടമ്മയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ചന്തേരയിലെ പരേതനായ ഈയ്യക്കാട് അമ്പുവിന്റെ ഭാര്യ കൂവ്വക്കണ്ടത്തില്‍ നാരായണി (63) യെയാണ് ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മംഗളൂരുവില്‍നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിടിച്ചാണ് അപകടം നടന്നത്.
വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി. മക്കള്‍: ഭാസ്‌ക്കരന്‍ (തെങ്ങുകയറ്റത്തൊഴിലാളി), രാജന്‍ (ഇലക്ട്രിഷ്യന്‍), അശോകന്‍ (കണ്‍സ്ട്രക്ഷന്‍ തൊഴിലാളി), സുധ. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Trikaripur, Accident, Train, Railway-track, Obituary, Kasaragod, Kerala, Housewife found dead in railway track, Advertisement Rossi Romani.