അര്‍ധരാത്രിയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം പുലര്‍ച്ചെ കുളത്തില്‍ കണ്ടെത്തി
Aug 19, 2016, 10:16 IST
ആദൂര്‍: (www.kasargodvartha.com 19/08/2016) അര്‍ധരാത്രിയില്‍ കിടപ്പുമുറിയില്‍നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം പുലര്‍ച്ചെ കുളത്തില്‍ കണ്ടെത്തി. ആദൂര്‍ ദേലംപാടിയിലെ കാറളം ഹൗസില്‍ അണ്ണു ഷെട്ടിയുടെ ഭാര്യ ലീലാവതി (75) യുടെ മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടുപറമ്പിന് സമീപത്തുള്ള പുറംപോക്ക് ഭൂമിയിലെ കുളത്തില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ലീലാവതി ഭക്ഷണം കഴിച്ചശേഷം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. അര്‍ധരാത്രിയോടെ ലീലാവതിയെ കിടപ്പുമുറിയില്‍ കാണാതിരുന്നതിനെതുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. നേരംപുലര്‍ന്നതോടെ വീട്ടുകാരും പരിസരവാസികളും വീണ്ടും തിരച്ചില്‍ തുടര്‍ന്നതോടെയാണ് പുറംപോക്ക് സ്ഥലത്ത് നിറയെ വെള്ളമുള്ള ആഴമേറിയ കുളത്തില്‍ ലീലാവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഉടന്‍തന്നെ ആദൂര്‍ പോലീസിനേയും കാസര്‍കോട് ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് ലീലാവതിയുടെ മൃതദേഹം പുറത്തെടുത്തത്. പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
Keywords: Adhur, Kasaragod, Kerala, Housewife, Obituary, Death, Housewife found dead in pond, Leelavathi