ഭര്‍തൃമതി ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോയി
Feb 11, 2015, 15:53 IST
ഉപ്പള: (www.kasargodvartha.com 11/02/2015) ഭര്‍തൃമതിയും മൂന്നു മക്കളുടെ മാതാവുമായ സ്ത്രീയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുളിഞ്ചെയിലെ ഷേക്ക് അബ്ദുല്‍ ഹമീദിന്റെ ഭാര്യ നഹീമ ബീഗം (47) ആണ് മരിച്ചത്.
Keywords : Kasaragod, Kerala, Death, Obituary, Police, Investigation, House, Housewife.
ബുധനാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റു നടത്തി. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
Input: KF Iqbal Uppala